ചരക്ക് വാഹനങ്ങൾക്ക് പുതിയ നിയമം..!! ഹൈക്കോടതിയുടെ ഉത്തരവ് എത്തി..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനം വളരെയധികം ഇറക്കുമതികൾ നടത്തുന്ന സംസ്ഥാനമാണ്. ദിവസേന നിരവധി ചരക്കുവാഹനങ്ങൾ ആണ് അതിർത്തി കടന്ന് നമ്മുടെ സംസ്ഥാനത്ത് എത്തുന്നത്. അതുപോലെ തന്നെ നിരവധി ചരക്കുവാഹന ഉടമകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. ചരക്ക് വാഹനങ്ങളിൽ തന്നെ പലതരത്തിൽ ഭാര ശേഷിയുള്ള വാഹനങ്ങളുണ്ട്. ചരക്ക് വാഹനങ്ങളിൽ കഴിയുന്നതും കൂടുതൽ ചരക്കുകൾ കുത്തിനിറച്ച് പോകുന്നത് നമ്മൾ മിക്കപ്പോഴും കാണുന്ന കാഴ്ചയാണ്.
വളരെ ചെറിയ ചരക്ക് വാഹനങ്ങളിൽ പോലും അമിതമായി ലോഡ് കയറ്റി വാഹനങ്ങൾ അപകടത്തിൽ പെടുന്നതും വഴികളിൽ ബ്രേക്ക് ഡൗൺ ആയി കിടന്ന് മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതും നമ്മൾ ദിവസവും കാണാറുണ്ട്. ഇങ്ങനെ അപകടകരമായ രീതിയിൽ ലോഡ് കയറ്റി പോകുന്ന വാഹനങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതിനു വേണ്ടി ഹൈക്കോടതി ഉത്തരവ് ഇപ്പോൾ വന്നിരിക്കുകയാണ്. ചരക്കു വാഹനങ്ങളിൽ അമിതമായി ഭാരം കയറ്റുന്ന ഡ്രൈവർക്ക് തക്കതായ ശിക്ഷ നൽകുന്നതിനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായിരിക്കും.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഹനപരിശോധനയിൽ അമിതമായി ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾക്ക് പിടി വീഴുന്നതായിരിക്കും. അമിതലാഭം മുന്നിൽ കണ്ടു കൊണ്ട് ചെയ്യുന്ന ഇത്തരം പ്രവർത്തികൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ പരിശോധന ഈ കാര്യത്തിൽ ഉണ്ടായിരിക്കും.