ചിക്കൻ കഴിക്കുന്നവർ സൂക്ഷിക്കുക.! ചിക്കൻ വാങ്ങുന്നതിനു മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം..! ഇല്ലെങ്കിൽ ആരോഗ്യം തന്നെ അപകടത്തിൽ ആയേക്കാം..!!

<span;> നമ്മൾ ദിവസേന കഴിക്കുന്ന എല്ലാ ഭക്ഷണ സാധനങ്ങളിലും മായം കലർത്തുന്ന വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി എത്തികൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ചിക്കൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പരിശോധിക്കാം. പഴകിയ ചിക്കൻ മാർക്കറ്റിൽ എത്തുന്നു എന്നുള്ള ധാരാളം പരാതികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ മാർക്കറ്റിലെ പഴയ ചിക്കനും പുതിയ ചിക്കനും തിരിച്ചറിയേണ്ടത് ആരോഗ്യത്തിന് ഏറെ ആവശ്യമായിട്ടുള്ള കാര്യമാണ്. പുതിയ ചിക്കന് ഇളം പിങ്ക് നിറമാണ് ഉണ്ടായിരിക്കുക. മാത്രമല്ല നെയ്യിന്റെ വെള്ളനിറവും കാണാൻ സാധിക്കുന്നത് ആയിരിക്കും. എന്നാൽ ഇതല്ലാതെ അൽപമെങ്കിലും ചാര കളർ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ പഴയ ചിക്കൻ ആണ് എന്നാണ് അർത്ഥം.

ഇത്തരത്തിൽ ചിക്കന്റെ ഘടന നോക്കിയും ചിക്കൻ ഫ്രഷ് ആണോ എന്ന് പറയാൻ സാധിക്കും. തൊടുമ്പോൾ വളരെ മിനുസമുള്ള മാംസങ്ങൾ ആണെങ്കിൽ ഫ്രഷ് എന്നാണർത്ഥം. എന്നാൽ തൊടുമ്പോൾ ഒട്ടുന്നത് പോലെ തോന്നുണ്ടെങ്കിൽ ഫ്രഷ് ചിക്കൻ അല്ല എന്നർത്ഥമാക്കുന്നു. രൂക്ഷമായ മാംസ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ പഴയ ചിക്കൻ ആകാനാണ് സാധ്യത.  സാധാരണരീതിയിൽ ചിക്കന് രൂക്ഷഗന്ധം ഉണ്ടാകാറില്ല. ഇതുകൂടാതെ ചിക്കനിൽ വെള്ള, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ കുത്തുകൾ കാണപ്പെടുന്നുണ്ടെങ്കിൽ അത് പഴകിയ ചിക്കൻ ആണ് എന്നാണ് അർത്ഥം.  ഇത്തരം കാര്യങ്ങളെല്ലാം സൂക്ഷിച്ചു മാത്രം മാർക്കറ്റുകളിൽ നിന്നും ചിക്കൻ വാങ്ങാനായി ശ്രദ്ധിക്കുക.

Similar Posts