ചിരട്ട ഉപയോഗിച്ച് ഒരു ചെടി ചട്ടി, പൂന്തോട്ടം മനോഹരമാക്കാൻ പണചിലവില്ലാത്ത ഒരു മാർഗം
ഫ്രീ ടൈമിൽ നമുക്ക് വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു ഹോബിയാണ് ഗാർഡനിംഗ്. പൂന്തോട്ടം ഉണ്ടാക്കുമ്പോൾ പണച്ചെലവ് ഏറും എന്നതുകൊണ്ട് ഇനി മടിച്ചു നിൽക്കേണ്ട കാര്യമില്ല. വീട്ടിൽ കിട്ടുന്ന ചിരട്ടകൾ കൊണ്ട് നമുക്ക് ചട്ടികൾ ഉണ്ടാക്കി എടുത്താലോ.വളരെ എളുപ്പത്തിൽ മനോഹരമായ ചിരട്ട കൊണ്ടുള്ള ഒരു ചട്ടി എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നാണ് നോക്കുന്നത്.
ആദ്യം ചിരട്ടകൾ അതിന്റെ പുറം ഭാഗത്തെ ചികിരി നാരുകൾ കത്തികൊണ്ട് വൃത്തിയാക്കി എടുക്കുക. ശേഷം,സാൻഡ് പേപ്പർ വച്ച് ഉരച്ച് അതിന്റെ പുറം ഭാഗം മനോഹരമാക്കി എടുക്കുക. ചിരട്ടയുടെ അരിക് വശത്ത് സ്ക്രൂ ചെയ്യാനുള്ള ഒരു ദ്വാരം ഉണ്ടാക്കി എടുക്കുക.സ്റ്റീൽ സ്ക്രൂ ആണ് ഇതിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ എല്ലാ ചിരട്ടകളിലും ദ്വാരം ഉണ്ടാക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് സ്റ്റാൻഡിൽ ചിരട്ടകൾ ഫിക്സ് ചെയ്യുന്നതിനാണ്
ഇതുകൂടാതെ,ചിരട്ടകൾ തൂക്കിയിടാനുള്ളതിനുവേണ്ടി ചിരട്ടയുടെ സൈഡിൽ മൂന്നു വശത്തായി ഹോളുകൾ ഇട്ടു കൊടുക്കുക. വേണമെങ്കിൽ ചിരട്ട ഭംഗി ആക്കുന്നതിനായി മുകളിൽ പെയിന്റ് അടിച്ചും കൊടുക്കാം. ഇഷ്ടമുള്ള നിറം നൽകി മനോഹരമാക്കുക.
ഇനി സ്റ്റാൻഡ് ഉണ്ടാക്കാൻ ഒരിഞ്ചു പിവിസി പൈപ്പ് ആണ് എടുത്തിരിക്കുന്നത്. പൈപ്പിലെ നാലുവശങ്ങളിലായി അടയാളം ചെയ്ത് വെയ്ക്കുക.10 സെന്റീമീറ്റർ വച്ച് പൈപ്പിലെ വശങ്ങളിൽ ഹോളുണ്ടാക്കിയെടുക്കുക.
അങ്ങനെ ഈ ഹാളുകളിലേക്ക് ചിരട്ടകൾ സ്ക്രൂ ചെയ്ത് ഫിക്സ് ചെയ്യുക. ഇനി ചിരട്ടയിൽ മണ്ണ് നിറച്ച് നമുക്ക് ചെടികൾ നട്ടു കൊടുക്കാവുന്നതാണ്. ഈ ചെടി ചട്ടിയും സ്റ്റാൻഡ് ഉണ്ടാക്കുന്നതെങ്ങനെയെന്നും വിശദമായി അറിയാൻ ഈ വീഡിയോ കാണുക.