ചിലവില്ലാതെ എളുപ്പത്തിൽ ചെടികൾക്ക് വെള്ളം നനയ്ക്കാനുള്ള ഗാർഡൻ സ്പ്രിംക്ലർ ഉണ്ടാക്കിയെടുക്കാം

ദൈനം ദിന ജീവിതത്തിൽ നമ്മൾക്ക് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന ഒരു വസ്തുവാണ് ഗാർഡൻ സ്പ്രിംക്ലർ. പേര് കേട്ട് ഞെട്ടണ്ട, ചെടികളുടെയും പച്ചക്കറികളുടെയും വേരുകൾക്കും ആവശ്യമായ ഇടങ്ങളിലും എല്ലാം ആവശ്യാനുസരണം വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് വാട്ടർ സ്പ്രിംഗ്ലർ. പലതരത്തിലുള്ള വാട്ടർ സ്പ്രിഗ്ലറുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ ചെടികൾക്കും പച്ചക്കറികൾക്കും നനച്ചു കൊടുക്കാവുന്ന ഇവ ഉണ്ടക്കിയെടുക്കാവുന്നതേയുള്ളു.

വളരെ ഈസിയായി എങ്ങനെ ഈ ഉപകരണം ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ചെടികളും പച്ചക്കറികളും നനയ്ക്കുമ്പോൾ സാധാരണ നമ്മൾ ചെയ്യാറ് ബക്കറ്റിൽ വെള്ളം കോരി ഒഴിക്കാറോ അതല്ലെങ്കിൽ പൈപ്പുകൊണ്ട് വെള്ളം നനക്കാറോ ആണ്. എന്നാൽ ഇങ്ങനെ നനയ്ക്കുമ്പോൾ ചെടികളുടെ കീഴ് ഭാഗത്ത്‌ ആവശ്യത്തിലധികം നനവ്പ്പറ്റി വേരുകൾ പുറത്ത് ചാടുന്ന അവസ്ഥയാണ്.

നമ്മൾ ഉണ്ടാക്കാൻ പോകുന്ന വാട്ടർ സ്പ്രിങ്ലർ ഉണ്ടാക്കാൻ കൂൾ ഡ്രിങ്ക്സിന്റെ ബോട്ടിൽ ആണ് ആവശ്യമായി വരുന്നത്. ആദ്യമായി ബോട്ടിലിന്റെ മൂടിയിൽ നമ്മൾ നനയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പിന്റെ ഇഞ്ചുവലിപ്പത്തിൽ ദ്വാരം ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് ഒരു ഇരുമ്പാണിയോ, കമ്പിയോ ചൂടാക്കി വെച്ചുകൊടുക്കുകയാണ്. ആവശ്യത്തിനുവലിപ്പം ആയാൽ പൈപ്പ് അതിലൂടെ കടന്നു കഴിഞ്ഞാൽ കുപ്പിയുടെ അടിഭാഗത്ത് കമ്പി ചൂടാക്കി പത്തോളം ദ്വാരങ്ങൾ ഉണ്ടാക്കിയെടുക്കുക.

കുപ്പിയുടെ ക്യാപ്, കുപ്പിയിൽ ഉറപ്പിച് അതിനകത്തത്തേക്ക് പൈപ്പ് കടത്തി വച്ച് ഇന്സുലേഷൻ ടാപ്പ് വച്ച് പൈപ്പ് ഉറപ്പിക്കുക. അതിന് ശേഷം ചെടികളിലേക്ക് പമ്പ് ചെയ്യുക. ഇങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് ഒരു വാട്ടർ സ്പ്രിംഗ്ലർ ഉണ്ടാക്കാൻ ആകും. ആവശ്യത്തിന് അളവിൽ വെള്ളം ചെടികൾക്കും പച്ചക്കറികൾക്കും നനയ്ക്കാവുന്നതാണ്. എങ്ങനെ ഇത് ഉണ്ടാക്കിയെടുക്കാം എന്നത് വളരെ ചെറീയ ഒരു വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. വീഡിയോ കാണുക.

https://www.youtube.com/watch?v=WQrGMy9XAAg

Similar Posts