ചെറിയ വിലയിൽ പുത്തൻ ‘ജീപ്പ്’ വിപണിയിൽ എത്തുന്നു, വില പത്തുലക്ഷത്തിൽ താഴെ
ഒന്നു ഞെട്ടാൻ റെഡിയായിക്കോളൂ. എസ് യു വി വിഭാഗത്തിലേക്ക് ഒരു പുതിയ ജീപ്പ് വാഹനം അവതരിപ്പിക്കുന്നു. നിലവിൽ ജീപ്പിൻറെ എൻട്രിലെവൽ വാഹനം ആയിട്ടായിരിക്കും പുതിയ വാഹനം എത്തുന്നത്. “ജീപ്പ് 526” എന്ന കോഡ് നാമത്തിൽ ഉള്ള വാഹനത്തിന് ജൂനിയർ എന്നായിരിക്കണം പേര് നൽകുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. സബ് ഫോർ മീറ്റർ വിഭാഗത്തിൽ ആണ് കാറിനെ അവതരിപ്പിക്കുക.
വാഹനത്തിൻറെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഏഷ്യൻ വാഹന വിപണിയെ ലക്ഷ്യമാക്കി അവതരിപ്പിക്കുന്ന ഈ വാഹനം ഇന്ത്യയിൽ ആയിരിക്കും ജീപ്പ് അവതരിപ്പിക്കുന്നത്. ഈ ജീപ്പ് മത്സരിക്കുന്നത് ഹ്യുണ്ടായി വെന്യൂവും, മാരുതി ബ്രെസയുമായിട്ടായിരിക്കും. 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വാഹന പ്രതീക്ഷിക്കുന്ന വില.
ഫോർവീൽ ഡ്രൈവ് അടക്കമുള്ള ഫീച്ചറുകൾ വാഹനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. ജീപ്പിൻറെ കൊമ്പസ്സിൽ ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഈ വാഹനത്തിലും ഉണ്ടായിരിക്കും. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിപണി ലഭിക്കുന്ന കോംപാക്ട് എസ് യുവി വിഭാഗത്തിൽ എത്തുന്ന വാഹനത്തിനു വലിയ മാർക്കറ്റാണ് കമ്പനി പ്രതീക്ഷിക്കുന്നത്.