ചർമ്മം തിളങ്ങാൻ ഇനി ക്രീമുകളും പാർലറുകളും വേണ്ട..!! ഇക്കാര്യം ഒന്നു ചെയ്തു നോക്കൂ..!!
എല്ലാ ആളുകളും തിളക്കമുള്ള ചർമം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ജീവിതശൈലിയിൽ വന്ന മാറ്റം മൂലവും, ഭക്ഷണരീതി കൃത്യമല്ലാത്തതു കൊണ്ടും പലപ്പോഴും ഇത് സാധ്യമാകാറില്ല. മിക്ക ആളുകളും നേരിടുന്ന ചർമ്മ പ്രശ്നങ്ങളാണ് മുഖത്തെ പാടുകൾ, കുരുക്കൾ എന്നിവ. ഇവ മാറ്റുന്നതിനായി പാർലറുകളിലും മറ്റും കയറിയിറങ്ങിയും, കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചും എല്ലാം പരാജയപ്പെട്ടിരിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം ആളുകളും.
എന്നാൽ വീട്ടിലുള്ള ഒരു പച്ചക്കറി ഉപയോഗിച്ച് തിളങ്ങുന്ന ചർമം എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് പരിശോധിക്കാം. ബീറ്റ്റൂട്ട് ആണ് ഇതിന് ഏറ്റവും പ്രധാനമായും വേണ്ടത്. ഇതിനായി ഒരു കഷ്ണം ബീറ്റ്റൂട്ട് എടുത്ത് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് അല്പം തൈര് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്.
ഒരു 20 മിനിട്ട് നേരം നല്ലതുപോലെ ഡ്രൈ ആകാൻ കാത്തിരിക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. ആഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും ഇത് ചെയ്യാനായി ശ്രദ്ധിക്കണം. എങ്കിൽ നിങ്ങൾക്കും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും.