ജനങ്ങൾക്ക് സന്തോഷവാർത്ത..!! 25 ലക്ഷം രൂപ നേടാൻ അവസരം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് ലോട്ടറി സൗകര്യങ്ങൾ നിലവിലുണ്ട്. ലോട്ടറി വാങ്ങുന്നതിനായി നമ്മൾ കയ്യിൽ നിന്ന് പണം നൽകേണ്ടിവരും. സമ്മാനം നേടുകയാണെങ്കിൽ നികുതി കഴിച്ച് ബാക്കിയുള്ള തുക ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി ടിക്കറ്റ് എടുക്കാതെ തന്നെ 25 ലക്ഷം രൂപ നേടുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാനസർക്കാർ. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മുൻകൈയെടുത്ത് തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഇപ്പോൾ ജനങ്ങൾക്ക് ബംബർ സമ്മാനം 25 ലക്ഷം രൂപ നേടിക്കൊടുക്കുന്നത്.

25 ലക്ഷം രൂപ നേടുന്നതിന് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. പകരം ഉപഭോക്താക്കൾ സാധാരണ കടയിൽ നിന്നും വാങ്ങുന്നതുപോലെ വാങ്ങിയാൽ മതി. സാധനങ്ങൾ വാങ്ങിയ ശേഷം ബില്ലുകൾ ഒരു ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ജനങ്ങൾക്ക് ആഴ്ചകളിലും മാസങ്ങളിലും സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടായിരിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ ആളുകളെ ബില്ലുകൾ വാങ്ങാൻ പ്രേരിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ അങ്ങനെ ചെയ്യുമ്പോൾ സർക്കാരിന് ലഭിക്കാനുള്ള ടാക്സ് മറ്റെവിടെയും പോകാതെ നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും.

“ലക്കി ബിൽ” എന്നാണ് ഇതിനുപയോഗിക്കുന്ന അപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്. ഇത് പ്ലേസ്റ്റോറിൽ നിന്ന് ലഭ്യമാണ്. അല്ലെങ്കിൽ www.keralataxes.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം പേരും വിലാസവും നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം ബില്ലുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇന്നുമുതൽ ആരംഭിക്കുന്ന ലക്കി ബിൽ ആപ്പിൽ സെപ്റ്റംബർ 30 വരെ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന ആളുകളിൽനിന്ന് ഒക്ടോബറിൽ ബംബർ നറുക്കെടുപ്പ് നടത്തും . ഈ പദ്ധതിയുടെ നടത്തിപ്പിന് അഞ്ച് കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കി വെച്ചിരിക്കുന്നത്. ആയതിനാൽ എല്ലാവരും ഈ അവസരം പാഴാക്കാതെ പ്രയോജനപ്പെടുത്തുക.

Similar Posts