ജനങ്ങൾ ശ്രദ്ധിക്കുക ; തെരുവുനായ ആക്രമണം രൂക്ഷം..!! ഹർജി ഹൈക്കോടതി പരിഗണനയിൽ..!!

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ തെരുവുനായകളുടെ ആക്രമണം വർധിച്ചുവരികയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരുപോലെതന്നെ തെരുവുനായകളുടെ ശല്യം കൂടി വരുന്നുണ്ട്. അലഞ്ഞുതിരിയുന്ന ഇത്തരം നായ്ക്കളിൽ പല നായകൾക്കും പേവിഷബാധ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ദിവസേന ഒട്ടനവധി പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഓഗസ്റ്റ് മാസം എട്ടു പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടുള്ളത്. ഇത്തരം കണക്കുകൾ വളരെയധികം പേടിപ്പെടുത്തുന്നവയാണ്.

ഇന്നലെ ഒരു വിദ്യാർത്ഥിയും വണ്ടി നന്നാക്കി കൊണ്ടിരുന്ന രണ്ടുപേരും തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓണക്കാലത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പെടാതിരിക്കാൻ എല്ലാ ആളുകളും ശ്രദ്ധിക്കുക. പരമാവധി രാത്രികളിൽ തനിയെ നടക്കുന്നത് ഒഴിവാക്കുക. തെരുവുനായ്ക്കളുടെ ആക്രമണം ചിലപ്പോൾ അപ്രതീക്ഷിതമായി ആകും ഉണ്ടാവുക. പ്രകോപനം ഒന്നും കൂടാതെ ആണ് ഇത്തരം തെരുവ് നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെ വേണം നടക്കാൻ.

തെരുവുനായ്ക്കൾ കൂടുതലുള്ള പ്രദേശത്തുകൂടെയുള്ള യാത്രക്കൾ പരമാവധി ഒഴിവാക്കുക. തെരുവുനായ്ക്കളുടെ ശല്യം കൂടിയ സാഹചര്യത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ വാദം. ഈ വിഷയത്തിൽ ഹൈക്കോടതി ഉടൻ ഹർജി പരിഗണിക്കും. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് വളരെയേറെ നാളുകളായി. എന്നാൽ ഈ പ്രശ്നത്തിന് വേണ്ട പരിഹാരം ഇതുവരെയും അധികാരികൾ സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് നല്ല പ്രതിഷേധമുണ്ട്. ഹൈക്കോടതി ഹർജി പരിഗണിക്കുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts