ജനങ്ങൾ ശ്രദ്ധിക്കുക ; ശർക്കരയിൽ മാരകവിഷം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് വളരെ അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ശർക്കര. വിവിധ ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചി കൂട്ടുന്നതിന് ശർക്കരയുടെ സ്ഥാനം വളരെ വലുതാണ്. സാധാരണയായി കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കുന്നത്. ഈ നാടൻ ശർക്കരയ്ക്ക് ചുവപ്പ് കലർന്ന കറുപ്പ് നിറം ആണുള്ളത്. എന്നാൽ നിലവിൽ ഈ ശർക്കരയ്ക്ക് ഡിമാൻഡ് വളരെ കുറവാണ്. ഇതിനാൽതന്നെ കൃത്രിമ നിറങ്ങൾ ചേർത്തുകൊണ്ടാണ് ഇപ്പോൾ ശർക്കര വിപണിയിലെത്തുന്നത്. ഓണക്കാല പരിശോധനയിലാണ് ഇത്തരം രാസവസ്തുക്കൾ കലർന്ന ശർക്കര കണ്ടെത്തിയിരിക്കുന്നത്.

ശർക്കരയ്ക്ക് മഞ്ഞനിറം നൽകുന്നതിനുവേണ്ടി സൺസെറ്റ് യെല്ലോ ക്ക്രാക്കാസിൻ എന്നീ രാസവസ്തുക്കൾ ആണ് ഉപയോഗിക്കുന്നത്. അതുപോലെ ചുവപ്പ് നിറം ലഭിക്കുന്നതിനുവേണ്ടി റോഡാമിൻ എന്ന രാസവസ്തുവും ഉപയോഗിക്കുന്നുണ്ട്. ഇത്തരം സിന്തെറ്റിക് രാസവസ്തുക്കൾ മനുഷ്യശരീരത്തിന്റെ ഉള്ളതിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.

ചില സാഹചര്യങ്ങളിൽ ക്യാൻസർ വരെ ഉണ്ടാകാനിടയുള്ള കാരണമായി രാസവസ്തുക്കൾ മാറാറുണ്ട്. അതിനാൽ ഇത്തരം രാസവസ്തുക്കൾ ശർക്കരയിൽ ഉപയോഗിക്കുന്നത് തികച്ചും നിയമവിരുദ്ധമാണ്. ഇത് ശരീരത്തിനുള്ളിൽ ഒട്ടും തന്നെ എത്താൻ പാടില്ല. എങ്കിലും ആളുകൾ സ്വാർത്ഥ ലാഭത്തിനു വേണ്ടി മനുഷ്യരുടെ ജീവൻ വെച്ചാണ് കളിക്കുന്നത്. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ പാടില്ല. ഇത്തരം സാമൂഹിക വിരുദ്ധരെ നിയമത്തിന് മുൻപിൽ കൊണ്ടു വന്നു കർശനമായ ശിക്ഷ നൽകണം. ജനങ്ങളെല്ലാവരും ശർക്കര വാങ്ങുമ്പോൾ ഇനി ഈ കാര്യം ഓർമ്മയിൽ വെച്ചുവേണം ശർക്കര വാങ്ങാൻ. അതിനാൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കുക.