ജനുവരി മുതൽ പുതിയ സ്മാർട്ട്‌ റേഷൻ കാർഡുകൾ, 65 രൂപ മുടക്കി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം

സംസ്ഥാനത്തുള്ള പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ജനങ്ങളെല്ലാവരും. നിലവിൽ ഇതു സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ കൂടി സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് വന്നിരിക്കുകയാണ്. ഇനി പുതിയ വർഷത്തിൽ അതായത് ജനുവരി മാസം മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ ആയിരിക്കും നമ്മൾ ഉപയോഗിക്കുവാൻ പോകുന്നത്.

റേഷൻകടകളിൽ ഉള്ള ഇ – പോസ് മെഷീനുകളിൽ ഭേദഗതികൾ വരുത്തി ഇനി സ്മാർട്ട് റേഷൻ കാർഡ് റീഡ് ചെയ്ത് നമുക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. മാത്രമല്ല വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ എല്ലാം വില വിവരവും വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ അളവുകളും എല്ലാം നമ്മുടെ ഫോണിൽ കൃത്യമായിട്ട് സന്ദേശം വരുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റത്തിലേക്ക് സംസ്ഥാന സർക്കാർ ചുവടു വെക്കുമ്പോൾ ജനുവരി മാസം മുതൽ പരമാവധി ആളുകൾക്ക് ഇത് ലഭ്യമാകുകയും ചെയ്യും എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

എടിഎം രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾക്ക് 65 രൂപ മാത്രമേ ഉണ്ടാകാവൂ എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്. രണ്ടു രീതിയിൽ ഈ റേഷൻ കാർഡുകൾ നമ്മുടെ കൈകളിൽ എത്തിച്ചേരും. ഒന്നാമതായി ഇലക്ട്രോണിക് റേഷൻ കാർഡ്. അതിൽ നമ്മുടെ കാർഡ് അംഗങ്ങളുടെ എല്ലാം വിവരങ്ങളും മറ്റു വിശദവിവരങ്ങളും ഉൾപ്പെടുന്ന ഒരു ഡീറ്റെയിൽഡ് ആയിട്ടുള്ള ലാമിനേറ്റഡ് പ്രിൻറ് ഉണ്ടായിരിക്കും. ഇതിനെ ഇലക്ട്രോണിക് റേഷൻ കാർഡ് എന്നാണ് അതിൻറെ പേര്. ഇതാണ് ആദ്യമായി സംസ്ഥാന സർക്കാർ അനുവദിച്ചത്.

എന്നാൽ ഇപ്പോൾ സ്മാർട്ട് റേഷൻ കാർഡുകൾ എന്ന രീതിയിൽ അതിൻറെ രണ്ടാമത്തെ പതിപ്പ് കൂടി പുറത്തിറക്കിയിട്ടുണ്ട്. ഈ കാർഡിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൽ റേഷൻ കാർഡ് ഉടമയുടെ പേരും എൽപിജി ഉപഭോക്താവ് ആണോ വീട്ടിൽ വൈദ്യുതി ഉണ്ടോ ഇത്തരത്തിലുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ രീതിയിൽ രണ്ട് റേഷൻ കാർഡുകളും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനു വേണ്ടി സാധിക്കുന്നതാണ്. പണ്ടത്തെപ്പോലെ റേഷൻ കടയിൽ എത്തി അപേക്ഷ നൽകേണ്ട ആവശ്യവുമില്ല. തിരുത്തലിനു വേണ്ടി അപേക്ഷ പൂരിപ്പിക്കേണ്ട കാര്യമില്ല. എല്ലാം ഓൺലൈനായി മാറ്റ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പുസ്തകരൂപത്തിൽ റേഷൻ കാർഡ് ഉപയോഗിക്കുന്ന ഗുണഭോക്താക്കൾ ആദ്യം അതിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ അത് ചെയ്തു തീർക്കുക.

ഓൺലൈനായി ചെയ്യാവുന്നതാണ്. അത് അപ്പ്രൂവ് ആയ ശേഷം പുതിയ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുകയും ചെയ്യാം. അക്ഷയ ജന സേവ മറ്റു ഓൺലൈൻ സർവീസ് കേന്ദ്രങ്ങൾ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യാം. താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകുന്ന മുറയ്ക്ക് ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം. റേഷൻകടകൾ വഴിയോ വാർഡ് അടിസ്ഥാനത്തിലോ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്ന രീതി നിർത്തലാക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മൾ അപേക്ഷ വെക്കേണ്ടത് ഓൺലൈൻ വഴിയാണ്. ഇനി മുൻഗണന റേഷൻ കാർഡിലേക്ക് മാറ്റാനുള്ള അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് സ്വീകരിക്കുന്ന സംവിധാനം ഇപ്പോൾ നിലവിലുള്ളത്.

Similar Posts