ജല അതോറിറ്റിയിൽ നിന്നും സൗജന്യമായി വെള്ളം ലഭിക്കുന്നവർ അപേക്ഷ പുതുക്കണം, ഹൈ സ്പീഡ് ഇന്റർനെറ്റ്‌ കെ – ഫോൺ വഴി സൗജന്യമായി

കേരളത്തിൽ 15 കിലോ ലിറ്ററിൽ താഴെ എല്ലാ മാസവും ഉപയോഗിക്കുന്ന ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക് ജല അതോറിറ്റി സൗജന്യമായാണ് പൈപ്പ് വെള്ളം നൽകുന്നത്. ഇങ്ങിനെ ജല അതോറിറ്റിയിൽ നിന്നും ബി പി എൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉപയോക്താക്കൾ അപേക്ഷ പുതുക്കി നൽകണം. ആദ്യം ഇതിന് നൽകിയിരുന്ന അവസാന തിയതി ജനുവരി 31 വരെ യായിരുന്നു. പക്ഷെ കോവിഡ് വ്യാപിച്ച ഈ അവസ്ഥയിൽ അവസാന തിയതി മാർച്ച്‌ 31 വരെ യാക്കി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ സർവീസ് പെൻഷൻ കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരുടെ ലൈഫ് മസ്റ്ററിങ് ജനുവരി 22 നകം പൂർത്തിയാക്കണം. ഈ ലൈഫ് മസ്റ്ററിങ് പ്രക്രിയ നടത്തിയിട്ടില്ലെങ്കിൽ പെൻഷൻ തടസ്സപ്പെടുന്നതാണ്. സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമ നിധി പെൻഷൻ തുടങ്ങിയവ വാങ്ങുന്നവരിൽ മസ്റ്ററിങ് ചെയ്തിട്ടില്ലാത്തവരിൽ ഫെബ്രുവരി 1 മുതൽ 20 വരെ മസ്റ്ററിങ് ചെയ്യണമെന്ന് ഉത്തരവ് വന്നിട്ടുണ്ട്. കുറെ കാലങ്ങൾ ആയി മസ്റ്ററിങ് ചെയ്യാത്തത് മൂലം പെൻഷൻ തടയപ്പെട്ടവർക്കാണ് ഈ സമയ പരിധി നൽകിയിട്ടുള്ളത്.

20 ലക്ഷത്തോളം വരുന്ന ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും എ പി എൽ കുടുംബങ്ങൾക്ക് വിലകുറച്ചും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ നൽകുന്ന കെ ഫോണിന്റെ വിതരണം തുടങ്ങാറായി. മെയ്‌ മാസത്തോടെ എല്ലാ നിയമ സഭാ മണ്ഡലങ്ങളിലും 100 ഓളം ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ കെ ഫോൺ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്തിടെ ആണ് മൊബൈൽ കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചത്. 5 ജി സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ചിലവുകൾ കൂടി നടപ്പിലാക്കുന്നതിനു വേണ്ടി ഇനിയും വർദ്ധന ഉണ്ടാകുമെന്നാണ് സൂചനകൾ.

സ്കൂളിലെ ക്ലാസുകൾ ഓൺലൈൻ ആയി തുടരുന്നതിനാൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും എ പി എൽ കുടുംബങ്ങൾക്ക് നിലവിലുള്ള മറ്റേതിനേക്കാൾ വില കുറഞ്ഞുമാണ് ഹൈ സ്പീഡ്  ഇന്റർനെറ്റ്‌ സേവനം ലഭിക്കുക.

Similar Posts