“ജൈവ പച്ചക്കറികൾ വാങ്ങുന്നവർ സൂക്ഷിക്കുക”.!! പച്ചക്കറികളിൽ മാരക വിഷാംശം.! എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ..!!
ഇന്ന് വിപണിയിലെത്തുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും ആരോഗ്യത്തിന് ഹാനികരം ആയിട്ടുള്ള നിരവധി രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. വീട്ടിൽ പച്ചക്കറി തോട്ടം ഉള്ള ആളുകൾക്ക് ആണെങ്കിൽ ഈ പ്രശ്നം നേരിടേണ്ടി വരാറില്ല. പക്ഷേ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പല ആളുകൾക്കും ഇതിന് സമയം ലഭിക്കാറില്ല.
അതുകൊണ്ടുതന്നെ “ജൈവവളങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികൾ” എന്നൊരു തലക്കെട്ട് കണ്ടാൽ എല്ലാ ആളുകളും ശ്രദ്ധിക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകളാണ് നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന പച്ചക്കറികളും, മറ്റും “ജൈവവളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്നത് “എന്നുള്ള ബോർഡോട് കൂടി ഉപഭോക്താക്കൾക്ക് വിൽക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം വഴിയോര കച്ചവടക്കാരുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി കാർഷിക സർവകലാശാല ഒരു ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഈയൊരു ടെസ്റ്റിലാണ് പച്ചക്കറികളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കീടനാശിനികളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ലിമിറ്റിനേക്കാൾ 42% അധികമാണ് ഇവയിൽ ഉള്ളത് എന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ഇത്തരം തലക്കെട്ടോടുകൂടി വിൽക്കുന്ന പച്ചക്കറികൾ സൂക്ഷിക്കുക.