ജ്വല്ലറികൾ തമ്മിൽ തർക്കം, സ്വർണ വില ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1040 രൂപ
ഇന്ന് സ്വർണ്ണത്തിന്റെ വില രാവിലെ കൂടി. പക്ഷെ ഉച്ചയായപ്പോഴേക്കും വീണ്ടും കുറഞ്ഞു. എന്നിരുന്നാലും ചില ജ്വല്ലറികൾ സ്വർണ്ണ വില കുറച്ചിട്ടില്ല. ഇന്ന് രാവിലെ ഗ്രാമിന് 4620 രൂപയിൽ ആണ് വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും 4550 രൂപയ്ക്കാണ് വിപണനം നടത്തിയത്. ഇതോടെ 70 രൂപ കൂടി ഗ്രാമിന് കുറഞ്ഞു. മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറി കളിലാണ് സ്വർണ്ണ വില കുറച്ചത്.
ഇന്നു മാത്രമായി 130 രൂപയാണ് ഒരു ഗ്രാമിൻ മേൽ കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 1040 രൂപയുടെ കുറവ് ഉണ്ടായി. മലബാർ ജ്വല്ലറി, ജോസ്കോ ജ്വല്ലറി തുടങ്ങിയവയിൽ ഇന്ന് ഒരു ഗ്രാമിന് 4050 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. എന്നാൽ 4620 രൂപക്ക് വിൽക്കാനാണ് അസോസിയേഷൻ തീരുമാനിച്ചത് എന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നേതാവ് അബ്ദുൾ നാസർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറി പഴയ സ്വർണ്ണത്തിന് ഉയർന്ന വില നൽകുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനം മറ്റു ജ്വല്ലറി ഉടമകൾക്ക് അത്ര താല്പര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടാണ് ചില ജ്വല്ലറികൾ വില കുറച്ചത്. നഷ്ടം സഹിച്ചാണ് ഇന്നു വില കുറച്ച ജ്വല്ലറികൾ സ്വർണ്ണം വിൽക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ സ്വർണ്ണത്തിന്റെ ബോർഡ് റേറ്റ് 4620 രൂപയാണ്.
വില കുറച്ചതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പുകൾ വന്നിട്ടില്ല. എന്നാൽ ഇവർ വില കുറച്ചാണ് വിൽക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 37440 ആയിരുന്നു. എന്നാൽ ഇന്നത്തെ സ്വർണ്ണവില 36960 രൂപയാണ്. 18 ക്യാരറ്റ് വിഭാഗത്തിലും സ്വർണത്തിന്റെ വില കുറഞ്ഞു. 3820 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. പവന് 30560 രൂപയാണ്.