ടാറ്റയുടെ നെക്സൺ വാഹനത്തിൽ വീണ്ടും പുതിയ പരിഷ്കാരങ്ങൾ വരുത്തി കമ്പനി
ടാറ്റയുടെ അടിപൊളി ഒരു വാഹനമാണ് കോംപാക്ട് എസ് യു വിയായ നെക്സൺ. 2017 ലാണ് നെക്സൺ അവതരിപ്പിച്ചത്. അന്നുമുതൽ അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നമ്മൾ കൊടുക്കുന്ന കുറഞ്ഞവിലയിൽ ഒരുപാട് സൗകര്യങ്ങളും സുരക്ഷിതത്വവും ആണ് നെക്സൺ നമുക്ക് നൽകിയത്. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ടാറ്റാ നെക്സൺ ന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചത് വാഹനത്തിന് ഒരുപാട് ഡിമാൻഡ് കൂട്ടാൻ ഇടയാക്കി.
യുവാക്കളെ ആകർഷിക്കുന്ന രീതിയിലുള്ള വാഹനത്തിൻറെ ഡിസൈനും വാഹനത്തിന് ആവശ്യക്കാർ കൂടാൻ കാരണമായി. കാലത്തിനനുസരിച്ച് വാഹനത്തിൻറെ ഡിസൈനിൽ മാറ്റം വരുത്താൻ ടാറ്റ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നെക്സ്ണിലും ടാറ്റാ നിരവധി പരിഷ്കാരങ്ങൾ ചെയ്തിട്ടുണ്ട്. വാഹനത്തിൻറെ ഇൻറീരിയറിൽ പലമാറ്റങ്ങളും അടുത്തിടെയായി വരുത്തിയിരുന്നു. അതുപോലെതന്നെ പുതിയ ഒരു മാറ്റം കൂടി ടാറ്റാ വരുത്തിയിരുന്നു. വാഹനത്തിൻറെ അലോയ് വീലുകളിൽ ആണ് ഇപ്പോൾ കമ്പനി നവീകരിച്ചിരിക്കുന്നത്. വി ഷേപ്പിൽ ഉള്ള 5 സ്പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ ടാറ്റാ ഇപ്പോൾ നെക്സണിൽ പരീക്ഷിച്ചിരിക്കുകയാണ്.16 ഇഞ്ച് വലുപ്പമാണ് പുതിയ വീലുകൾക്ക് ഉള്ളത്. പുതിയ മോഡലുകൾ ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ എത്തുകയും ചെയ്തിട്ടുണ്ട്.