ടാറ്റാ മോട്ടോഴ്സ് മോഹ വിലയിൽ പുത്തൻ എയ്സുമായി വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഏറെ ജനപ്രിയമായ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ എയ്സ് പുതിയ രൂപത്തിൽ വിപണിയിലേക്ക് എത്തുകയാണ്. 3.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഹാഫ് ഡക്ക് ലോഡ് ബോഡി വെരിയന്റിന് 4.10 ലക്ഷം രൂപയാണ് വില.കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.

ആകർഷകമായ വിലയാണ് ഇതിന്റെ പ്രത്യേകത. നഗര ഗ്രാമീണ മേഖലകളിലെ ആളുകൾക്ക് ഈ വാഹനം ഏറെ ഉപകാരപ്രദമാണ്.
2സിലിണ്ടര്‍ എന്‍ജി൯ കരുത്ത് പകരുന്ന 1.5 ടണ്ണിലധികം മൊത്തം ഭാരമുള്ള നാല് ലക്ഷം രൂപയില്‍ താഴെ ലഭ്യമാകുന്ന ഇന്ത്യയിലെ ഏക ഫോര്‍ വീലര്‍ എസ് സി വിയാണ് ടാറ്റ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വേരിയന്റ്. ഇന്ധന ക്ഷമത നിറഞ്ഞതും വിശ്വസ്തവുമായ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ 694 സിസി എന്‍ജിനും ഫോര്‍ സ്പീഡ് ട്രാന്‍സ്മിഷനും ഒന്നിക്കുന്ന പുതിയ വേരിയന്റ് പരമാവധി ലാഭം ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്.

വ്യാപാര വാണിജ്യ അടിസ്ഥാനത്തിൽ ലഭ്യമായ വാഹനങ്ങളിൽ ബഡ്ജറ്റിൽ അടങ്ങുന്ന ഒരു വാഹനം കൂടിയാണ് ടാറ്റ എയ്സ്. സാധാരണക്കാരുടെ ആവശ്യം കൂടി പരിഗണിച്ച് ടാറ്റ മോട്ടോഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഈ വാഹനത്തിന് 90 ശതമാനം വരെ ലോൺ ഫെസിലിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഇഎംഐ 7,500 രൂപയാണ്. മറ്റ് ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെതുപോലെതന്നെ പെട്രോൾ എയ്സ് ഗോൾഡ് സിഎക്‌സിനും സേവ 2.0 പിന്തുണ ഉണ്ടാകും.

വെഹിക്കിൾ കെയർ, സർവീസ് പ്രോഗ്രാമുകൾ,മെയിന്റനൻസ് പാക്കേജുകൾ, റീസെയിൽ സാധ്യതകൾ തുടങ്ങിയവ ഈ പദ്ധതിയുടെ സവിശേഷതകളാണ്. എല്ലാദിവസവും 24 മണിക്കൂറും റോഡ് സൈഡ് ടാറ്റാ അസിസ്റ്റന്റ് അലേർട്ട്, മികച്ച സർവീസ്(ടാറ്റ സിപ്പി), ടാറ്റാ കവച് എന്നീ അനുബന്ധ പദ്ധതികൾ കൂടി ഈ വാഹനത്തോട് ഒപ്പം ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് രൂപകൽപ്പന ചെയ്തതും, അതിനൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തതുമാണ് കമേഴ്സ്യൽ പർപ്പസ് ലക്ഷ്യമാക്കി ടാറ്റാ മോട്ടോഴ്സ് ഉണ്ടാക്കിയെടുത്ത എയ്സ്. ഇത് വിപണിയെ മാറ്റിമറിക്കും എന്നതിൽ സംശയമില്ല. ഏതൊരു സാധാരണക്കാരനും വാങ്ങിക്കാൻ പറ്റുന്ന വിലയിലാണ് ഇത് മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്.

Similar Posts