ടിവിഎസ് ബൈക്ക് സീരീസുകളിൽ ഇനി സ്പോർട്ടിയായ റൈഡറും
ടിവിഎസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ ബൈക്ക് ടിവിഎസ് റൈഡർ എത്തുന്നു.സ്ട്രയിക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിന്‍റെ ഡ്രം, ഡിസ്‍ക് വേരിയന്‍റുകള്‍ 77,500 രൂപയിലാണ് ദില്ലി എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 125 സിസി ആണ് ബൈക്ക്. ഡിജിറ്റൽ എൽസിഡി സ്പീഡോമീറ്റർ,5ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട്.
ടിവിഎസ്ന്റെ പ്രത്യേകമായ ലോഗോ, സ്പിരിറ്റ് ഓഫ് ഇന്നവേഷൻ തീം ഉൾക്കൊള്ളുന്ന ഡിസൈൻ, ആകർഷകമായ ടാങ്ക്, മനോഹരമായ ഹെഡ്‌ലാമ്പ്,ടെയിൽ ലാബ്, വ്യത്യസ്തമായ നിറങ്ങൾ അങ്ങനെ ടിവിഎസ് റൈഡർ ഏവരെയും ആകർഷിക്കും. 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 8.37 പി.എസ് കരുത്തും, 6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോ മീറ്ററിലെത്തും, മണിക്കൂറില്‍ 99 കി.മീ ഉയര്‍ന്ന സ്പീഡ് നല്‍കുന്ന മികച്ച ആക്സിലറേഷനാണ് ടിവിഎസ് റൈഡറിന് ഉള്ളത്.5 ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിങ്ങനെ സവിശേഷതകൾ ഒട്ടേറെയുണ്ട് റൈഡറിന്.
നല്ല മൈലേജ് ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) ടെക്നോളജി. ട്രാഫിക് സിഗ്നലുകളിലുകളിൽ വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്‍റലിഗോ സഹായിക്കും . ഈ വിഭാഗത്തിൽ ആദ്യ സീറ്റ് സ്റ്റോറേജാണ് ടിവിഎസ് റൈഡറിന്‍റെ മറ്റൊരു പ്രത്യേകത.സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഹെല്‍മെറ്റ് റിമൈന്‍ഡര്‍, ഓപ്ഷണല്‍ യുഎസ്ബി ചാര്‍ജര്‍ എന്നിവയും ടിവിഎസ് റൈഡറിനുണ്ട്.
റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ്, സ്വിച്ച്ക്ലസ്റ്റര്‍, ഫൂട്ട്പെഗ്സ്, മെക്കാനിക്കല്‍ ഡീറ്റേല്‍സ് എന്നിവ യോജിപ്പിച്ചാണ് റൈഡർ എത്തിയിരിക്കുന്നത്. ലോകത്ത് എവിടെയുള്ള ഉപഭോക്താക്കള്‍ക്കും ടിവിഎസ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും, ടിവിഎസ് റൈഡറിനൊപ്പം തങ്ങളുടെ വാഹനനിരയിലേക്ക് ഒരു പുതിയ ആഗോള മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇന്ത്യയിലും ആഗോളതലത്തിലുമുള്ള തങ്ങളുടെ ജെന്‍ ഇസഡ് ഉപഭോക്താക്കള്‍ക്ക് ടിവിഎസ് റൈഡര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
യുവഉപഭോക്താക്കളെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടങ്ങിയവ ഇസഡ് ജനറേഷന്‍റെ തങ്ങളില്‍ നിന്നുളള പ്രിയ ബ്രാാന്‍ഡുകളാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി-കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍, വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. സ്ട്രീറ്റ് സ്റ്റൈലിങ്, റൈഡ് മോഡുകളോടുകൂടിയ ബെസ്റ്റ്-ഇന്‍-ക്ലാസ് ആക്സിലറേഷന്‍, മോണോഷോക്ക് അടിസ്ഥാനമാക്കിയുള്ള റൈഡ്ഹാന്‍ഡ്ലിങ് തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ടിവിഎസ് റൈഡറിലൂടെ വീണ്ടും തങ്ങള്‍ ഉപഭോക്താക്കളുടെ ഭാവസങ്കല്‍പ്പങ്ങളെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.