ടൂറിസം മേഖലയിൽ കാരവൻ പദ്ധതി ആവിഷ്കരിച്ച് കേന്ദ്ര – സംസ്ഥാന സർക്കാർ, ഇനി എല്ലാവര്ക്കും കാരവൻ
കാരവൻ എന്ന് കേൾക്കുമ്പോൾ നമുക്ക് സിനിമ താരങ്ങളെയാണ് ആദ്യം ഓർമ്മ വരിക. സൂപ്പർതാരങ്ങളടക്കം ഒട്ടുമിക്കപേരും കാരവൻ സംസ്കാരത്തിന്റെ ഭാഗമാണ്. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും കാരവൻ ഉപയോഗിക്കുന്നു. ഒരുതരത്തിൽ സമ്പന്നതയുടെ വാഹനമെന്ന കാരവനെ വിളിക്കാം .
സമ്പന്നതയുടെ മാത്രം വാഹനം ആയിരുന്ന കാരവൻ ഇനി സാധാരണക്കാരുടെ ഇടയിലേക്ക് കടന്നു വരുന്ന കാലമാണ് വരുന്നത്. കേരള സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിനോദസഞ്ചാര വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി ഇതിനൊരു വഴിയൊരുക്കുകയാണ്. ഇതിനായി സർക്കാർ സമഗ്ര കാറുകൾ ടൂറിസം നയം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകൃതിയോടിണങ്ങിയ സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഇടുന്ന സർക്കാർതന്നെ വിശദമാക്കിയിട്ടുണ്ട്.
ഹൗസ് ബോട്ടിംഗ് ടൂറിസം നടപ്പാക്കി 30 വർഷങ്ങൾക്കു ശേഷം ആണ് ടൂറിസം മേഖലയിൽ മറ്റൊരു പദ്ധതിയുമായി സർക്കാർ ശ്രദ്ധയാകർഷിക്കുന്നത്. തൂക്കം മേഖലയിൽ 1990 മുതൽ നടപ്പിലാക്കിവരുന്ന ടൂർ പദ്ധതികളിൽ കാരവൻ ടൂറിസം ശ്രദ്ധേയമായ പങ്കു വഹിക്കും.ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവാനിൽ ഒരുക്കാനാണ് പദ്ധതി. രണ്ടുപേർ നാലുപേർ എന്നിങ്ങനെ സഞ്ചരിക്കാൻ ആകുന്ന തരം കാര് വാനുകൾ ആണ് പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളത്. പകല് യാത്രയും രാത്രി വിശ്രമവും എന്ന രീതിയിൽ കാരവാൻ ഒപ്പമുണ്ടാകും. സ്വകാര്യ മേഖലകളിലെ നിക്ഷേപകരും ടൂർ ഓപ്പറേറ്റർ മാരും പങ്കാളികളായ ആണ് ഈ പദ്ധതി നമ്മളിലേക്ക് എത്തുക. നിക്ഷേപത്തിനുള്ള സബ്സിഡി സർക്കാർ നിക്ഷേപകർക്ക് നൽകും. പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികൾക്കും, മറ്റ് നിക്ഷേപകർക്കും അനുകൂലമായ നിരവധി കാര്യങ്ങളാണ് പദ്ധതി പ്രകാരം സർക്കാർ നടപ്പിലാക്കുക. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളെ കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കും.
പ്രകൃതി സൗന്ദര്യം കൊണ്ടും, കാലങ്ങളായുള്ള ടൂറിസം സംസ്കാരം കൊണ്ടും സമ്പന്നമായ കേരളത്തിൽ കാരവൻ ടൂറിസത്തിന് മികച്ച സാധ്യതയാണുള്ളത്. സോഫാ ഫ്രിഡ്ജ് മൈക്രോവേവ് ഓവൻ ഡൈനിങ് ടേബിൾ ടോയ്ലറ്റ് എസി ഇന്റർനെറ്റ് കണക്ഷൻ ഓഡിയോ-വീഡിയോ സൗകര്യങ്ങൾ, ഈ എസ് ഡി ചാർജിങ് സംവിധാനം ജിപിഎസ് തുടങ്ങി ടൂറിസ്റ്റുകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ഇത്തരം കാരവാനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മലിനീകരണപ്രശ്നം ഇല്ലാത്ത വാഹനങ്ങളിലാണ് കാരവൻ സജ്ജീകരണം ഒരുക്കുക. ഐടി ഭാഗത്തിലെ നിരീക്ഷണത്തിലായിരിക്കും ഓരോ കാരവാനുകളും. ക്യാരി ബാഗുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനമാണ് മോട്ടോർവാഹനവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ പൊതു മേഖലകളിൽ സംയുക്തമായി കാരവൻ പാർക്കുകൾ വികസിപ്പിക്കും. പാർക്കിൽ ചുറ്റുമതിൽ സുരക്ഷാക്രമീകരണങ്ങൾ, പട്രോളിങ്, ഏർപ്പെടുത്തും. 50 സെന്റ് ഭൂമിയാണ് ഒരു പാർക്കിന് കുറഞ്ഞത് വേണ്ടത്. 5 കയറാൻ എങ്കിലും പാർക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെ ഉണ്ടായിരിക്കണം. സ്വകാര്യത പച്ചപ്പ് കാറ്റ് പൊടി ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.