ടെലികോം മന്ത്രാലയത്തിന്റെ 2 പ്രധാന അറിയിപ്പുകൾ മൊബൈൽ ഉപയോഗിക്കുന്നവർ അറിയുക, ഒരാളുടെ പേരിൽ എടുക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ നിയന്ത്രണം

മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ  വ്യാപകമാവുകയും സുരക്ഷാ പ്രശ്നങ്ങൾ രാജ്യമെങ്ങും ഉയരുകയും ചെയ്യുന്നതിനെ തടയുന്നതിനു വേണ്ടി ശക്തമായ രണ്ട് നടപടികളുമായി കേന്ദ്ര ടെലികോം മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ എല്ലാം അറിഞ്ഞിരിക്കേണ്ട ടെലികോം മന്ത്രാലയത്തിന്റെ ശക്തമായ രണ്ട് നടപടികളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ പറയാൻ പോകുന്നത്.

കേന്ദ്ര ടെലികോം വകുപ്പിന്റെ ഒന്നാമത്തെ നടപടി,  ഒരാളുടെ പേരിൽ എടുക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തു എന്നുള്ളതാണ്. 9 മൊബൈൽ കണക്ഷനുകളിൽ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്പറുകൾ പരിശോധന നടത്തണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈൽ സേവനദാതാക്കൾ ക്ക് ഇപ്പോൾ നിർദേശം നൽകിയിരിക്കുകയാണ്. ജമ്മു, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് 6 കണക്ഷനുകൾആണ്.

പരിശോധന ഘട്ടത്തിൽ മൊബൈൽ സേവനം തടയുവാൻ പാടില്ലെന്നും ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയശേഷം ഉചിതം എങ്കിൽ കണക്ഷനുകൾ വിച്ഛേദിക്കാൻ നടപടി സ്വീകരിക്കാമെന്നും ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ ശക്തമാക്കുകയും മെസ്സേജുകൾ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം  ശക്തമാക്കുന്നത്.

ഒരാളുടെ രേഖകൾ ഉപയോഗിച്ച് മറ്റു പലരും നമ്പറുകൾ എടുക്കുന്നത് വ്യാപകമാണ്. ഇതെല്ലാം തടയുകയാണ് ഇതിൻറെ ലക്ഷ്യം. മൊബൈൽ കണക്ഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ച് ടെലികോം കമ്പനികളാണ് സംശയമുള്ള നമ്പറുകളും കണക്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം നമ്പർ ഉടമകളെ അറിയിക്കുകയും വേണം. ഓൺലൈൻ വഴി പുനപരിശോധിക്കാൻ ക്രമീകരണം നൽകണം.  ഉപയോഗിക്കാത്ത നമ്പറുകൾ വിചേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നത് ആണെങ്കിൽ അത് ട്രാൻസ്ഫർ ചെയ്യുകയോ വേണം. ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയശേഷം ഉപയോക്താവിന് 9ൽ കൂടുതൽ നമ്പർ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ പത്താമത്തെ കണക്ഷൻ മുതൽ ഉള്ളത് റദ്ദാക്കപ്പെടും.

രണ്ടാമത്തെ നടപടി പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയർത്തുന്ന നമ്പറുകൾ പരിശോധന കൂടാതെ ഇനി മുതൽ വിച്ചേദിക്കപ്പെടും എന്നുള്ളതാണ്. നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്ട്ഗോയിംഗ് സേവനം വിച്ചേദിക്കപ്പെടും. 45 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഇൻകമിംഗ് സേവനങ്ങളും റദ്ദാക്കും. ഇങ്ങനെ റദ്ദാക്കുന്നത് പോലീസോ ധനകാര്യസ്ഥാപനങ്ങളോ പരാതിപ്പെടുന്ന നമ്പറുകൾ ആയിരിക്കും.

Similar Posts