ടെസ്ല മോട്ടോർസ് ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയിലേക്ക്; ഒന്നല്ല, നാല് വാരിയന്റുകൾ

ടെസ്ല മോട്ടോർസ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കും എന്ന് സ്ഥാപകൻ ഈലോൺ മസ്‌ക് പറഞ്ഞത് മുതൽ ഏവരും ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈലോൺ മസ്‌കും കമ്പനിയും ഇന്ത്യയിൽ ഡീലർഷിപ്പുകൾ വിതരണം ചെയ്യുന്നതിന്റെ ആസൂത്രണത്തിലുമാണ്. ബാംഗ്ലൂരുവിൽ ടെസ്ല മോട്ടോർസ് ഇതിനോടകം കമ്പനി ഓഫീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മുംബൈയിലും കമ്പനി ഓഫിസ് തുറക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് അറിയാൻ കഴിയുന്നത്.

മോഡൽ മൂന്ന്, മോഡൽ ‘y’ എന്നിങ്ങനെ രണ്ട് മോഡലുകൾ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തി എന്നും വർത്തകൾ ഉണ്ട്. നാല് വാഹന വാരിയന്റുകളാണ് വരാൻ പോകുന്നതെന്നും സൂചനകൾ ഉണ്ട്. ഇതിനർത്ഥം മോഡൽ 3, മോഡൽ y എന്നിവയ്ക്ക് രണ്ട് വീതം വാരിയന്റുകൾ ഉണ്ട് എന്നാണ്.  ഇതിന്റെ 4വാരിയന്റുകൾ ആകും ഇന്ത്യയിൽ വിപണണാനുമതി ഉണ്ടാവുക. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഏതൊക്കെ മോഡലുകൾ എന്നതിനെ സംബന്ധിച്ച് പുറത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ടെസ്ലയുടെ എൻട്രി ലെവൽ വാഹനങ്ങളാണ് മോഡൽ 3യും മോഡൽ yയും ഇതുകൂടാതെ ടെസ്ലയ്ക്ക് മോഡൽ സ്, മോഡൽ X എന്നീ വിലകൂടിയ ഇനങ്ങളും ഉണ്ട്. വിലകൂടിയ മോഡലുകൾ ഒരു തുടക്കം എന്ന രീതിയിൽ ഇന്ത്യൻ വിപണിയിലേക്ക് ഏതായാലും ഉണ്ടാവില്ല. ഡൽഹി, മുംബൈ, ബാംഗളുരു എന്നി മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഓഫീസ് തുടങ്ങി വാഹനം വിപണിയിലേക്ക് എത്തിക്കാനാണ് ടെസ്ല ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്നും മനസിലാക്കുന്നു. ഇതിന്റെ ഭാഗമായാണ് ടെസ്ല ഇന്ത്യ മോട്ടോർസ് ആൻഡ് പ്രൈവറ്റ് ലിമിറ്റെഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്.

ടെസ്ല വാഹനങ്ങൾ സി ബി യു രീതിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പൂർണമായും നിർമ്മിച്ച് ആയിരിക്കും ഇത് എത്തുക. ഈ സാഹചര്യത്തിൽ വാഹനത്തിന്റെ വില ഗന്യമായി ഉയരാനാണ് സാധ്യത മോഡൽ 3, മോഡൽ y ഇവയ്ക്ക് 60ലക്ഷം മുതൽ വിലയാണ് പ്രതീക്ഷിക്കുന്നത്.  പ്രാദേശികമായി പാർട്ടസും ഘടകങ്ങളും നിർമ്മിക്കാൻ ടെസ്‌ല എന്തെങ്കിലും മാർഗ്ഗം കണ്ടെത്തിയാൽ, വില ഗണ്യമായി കുറയും എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഇതിന് സമയവും വളരെയധികം പരിശ്രമവും ആവശ്യമാണ്.

ഇന്ത്യയിലെ ഇറക്കുമതി നികുതി ലോകത്തെവിടേക്ക് വച്ചും വളരെ വലുതാണ്.ഫോസിൽ ഫ്യുവൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ പോലെ തന്നെയാണ് ഇന്ത്യ സീറോ എമിഷൻ ക്ലീൻ വാഹനങ്ങളേയും പരിഗണിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. എല്ലാം നന്നായി പരിയവസാനിച്ചാൽ ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Similar Posts