ഡിസംബർ മാസത്തിൽ ലഭിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ, 8 വമ്പൻ പ്രഖ്യാപനങ്ങൾ
കേന്ദ്ര സംസ്ഥാന സർക്കാരിൻറെ ഈ ഡിസംബർ മാസം നമുക്ക് അനുവദിച്ചിരിക്കുന്ന വിവിധ ആനുകൂല്യങ്ങൾ കൃത്യമായി താഴെപ്പറയുന്നു. എല്ലാവരും അതുകൊണ്ടുതന്നെ ആവശ്യമായ ഇടങ്ങളിൽ അപേക്ഷ വയ്ക്കുകയോ, വേണ്ടപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്യുക.
ആദ്യമായി കേന്ദ്ര സർക്കാരിൻറെ സ്കീമുകൾ നോക്കാം. മുൻഗണനാ വിഭാഗങ്ങളിലെ റേഷൻ കാർഡുകൾക്ക് സൗജന്യ അരി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മുൻഗണന വിഭാഗങ്ങൾക്കെല്ലാം നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്ന തോതിൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന ആനുകൂല്യം ആയിരിക്കും. നിലവിലെ ആനുകൂല്യങ്ങൾ മാർച്ച് മാസം വരെ ഉണ്ടായിരിക്കുകയും ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
നിലവിൽ കിസാൻ സമ്മാൻ നിധി ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കൾക്കും ഈ മാസം 15ന് ശേഷം പത്താമത്തെ ഗഡു വിതരണം ആരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 2000 രൂപ വീതം വീണ്ടും എത്തിച്ചേരുമ്പോൾ നമ്മുടെ അക്കൗണ്ടുകളിൽ 9 ഗഡുക്കൾ ആയി 18,000 രൂപ ലഭിച്ചിട്ടുണ്ട്. അടുത്ത 2000 രൂപ കൂടി എത്തിച്ചേരുമ്പോൾ 20000 രൂപയിലേക്ക് അത് മാറുകയും ചെയ്യും. ഇത് തിരിച്ചടയ്ക്കേണ്ടാത്ത ഒരു സഹായം ആണ്.
കർഷകപെൻഷൻ എന്ന രീതിയിലാണ് വർഷാവർഷം 6000 രൂപ വീതം മൂന്നു ഗഡുക്കളായി വിതരണം നടത്തി വരുന്നത്. അതിന്റെ പത്താമത്തെ ഗഡുവാണ് ഡിസംബർ 15 ആം തീയതി നമ്മുടെ അക്കൗണ്ട്കളിലേക്ക് എത്തിച്ചേരുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂൾ തലത്തിലും കോളേജ് തലത്തിലും വിവിധങ്ങൾ ആയിട്ടുള്ള സ്കോളർഷിപ്പ് അപേക്ഷകൾ ആണ് ഡിസംബർ മാസം 31 വരെ ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ വേണ്ടി വിപുലീകരിച്ചിട്ടുള്ളത്.
നവംബർ മാസം അവസാനിക്കേണ്ട വിവിധ പദ്ധതികൾ ആയിരുന്നു പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, അതോടൊപ്പം തന്നെ യുജിസി സ്കോളർഷിപ്പുകൾ ഉൾപ്പെടെയാണ് ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നത്. ഇതിലേക്ക് എല്ലാം ഡിസംബർ 31 വരെ അപേക്ഷിക്കുവാൻ സാധിക്കും. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിൽ കാർഡ് എടുക്കുന്നതിന് വേണ്ടി ഇ – ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 31 വരെ നമ്മുടെ സംസ്ഥാനത്ത് ഉള്ളവർക്ക് ഈ രീതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. മൊബൈൽഫോൺ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇവയൊക്കെ നൽകിയാണ് നമ്മൾ കാർഡ് എടുക്കുന്നത്. നിലവിൽ വിവിധങ്ങൾ ആയിട്ടുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ആദ്യഘട്ടത്തിൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെ ലഭിക്കുന്നതായിരിക്കും.
അടുത്തതായി കേരള സർക്കാരിൻറെ വിവിധ പദ്ധതികൾ നോക്കാം. സ്മാർട്ട് റേഷൻ കാർഡുകൾ എടുക്കുന്നതിനു വേണ്ടി അക്ഷയ, മറ്റ് ഓൺലൈൻ കേന്ദ്രങ്ങളെ ആശ്രയിക്കാം. 65 രൂപ മുടക്കിയാൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനു വേണ്ടി സാധിക്കും. എടിഎം കാർഡിന്റെ രൂപത്തിൽ ഉള്ള കാർഡ് ആയിരിക്കും സ്മാർട്ട് റേഷൻ കാർഡ് ആയി ലഭിക്കുന്നത്.
റേഷൻ കാർഡിൽ തിരുത്തലുകൾ സൗജന്യമായി ചെയ്യാൻ സാധിക്കും. നമ്മുടെ പേര്, വയസ്സ്, തൊഴിൽ, പാചകവാതക കണക്ഷൻ, ഇലക്ട്രിസിറ്റി കണക്ഷൻ, വരുമാനത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ നൽകുവാൻ സാധിക്കും. റേഷൻ കടകൾ തോറും “തെളിമ” എന്ന ബോക്സ് ഉണ്ടായിരിക്കുന്നതാണ്. ബോക്സിലേക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നിക്ഷേപിക്കുകയാണ് വേണ്ടത്. മരണപ്പെട്ട ആളുടെ പേര് നീക്കം ചെയ്യുന്നതിന് ഡെത്ത് സർട്ടിഫിക്കറ്റ് കൂടി വെച്ചുവേണം അപേക്ഷ സമർപ്പിക്കാൻ.
ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിലേക്ക് അപേക്ഷിച്ച നാലാം ഘട്ടത്തിലെ അപേക്ഷകരുടെ ഫീൽഡ് തല വെരിഫിക്കേഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയായി ഫെബ്രുവരി മാസത്തോടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ മാസത്തെ സാമൂഹ്യ പെൻഷൻ അടുത്താഴ്ച നടക്കും എന്ന് അറിയിച്ചിട്ടുണ്ട്.