ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു, APL, BPL റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ അരിയും, ഗോതമ്പും

ഡിസംബർ മാസത്തെ റേഷൻ വിതരണം പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും നമ്മുടെ തൊട്ടടുത്തുള്ള റേഷൻ കടകളിൽ നിന്നും വാങ്ങാൻ സാധിക്കും. ഏറ്റവും സന്തോഷകരമായ വാർത്ത മുൻഗണനാ വിഭാഗത്തിന് ആണ്. അവർക്ക് സ്പെഷ്യൽ അരി വിതരണം വീണ്ടും നീട്ടി വച്ചിരിക്കുകയാണ്. 2022 മാർച്ച് മാസം വരെ അവർക്ക് സൗജന്യ ഭക്ഷ്യ ധാന്യ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തെ ബിപിഎൽ, എ വൈ റേഷൻ കാർഡ് ഉള്ള എല്ലാവർക്കും റേഷൻ വിഹിതം ലഭിക്കും. ഇനി അതു കൂടാതെ തന്നെ ദുഃഖകരമായ അറിയിപ്പ് എപിഎൽ കാർഡുകൾക്കാണ്. കഴിഞ്ഞ മാസം റേഷൻ കടകളിലെ സ്റ്റോക്ക് അനുസരിച്ച് അഞ്ച് കിലോ അരി വരെ സ്പെഷ്യൽ ഭക്ഷ്യധാന്യം കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിച്ചിരുന്നു. എങ്കിൽ അത് ഈ മാസം പിൻവലിച്ചിട്ടുണ്ട്.

അനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്ന കാര്യങ്ങളിൽ തീരുമാനം ഇതുവരെയും ആയിട്ടില്ല. പൊതുവായ മറ്റൊരു അറിയിപ്പ് ത്രിമാസ ത്തിൽ ഒരിക്കലാണ് നമുക്ക് മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നുമാസത്തിലൊരിക്കൽ ഇത് വാങ്ങുന്നതിനു വേണ്ടി സാധിക്കും. ഇപ്പോൾ അതിൻറെ വിതരണം നടക്കുന്ന സമയം കൂടിയാണ്. എ വൈ റേഷൻ കാർഡിന് ഈ മാസം അനുവദിച്ചിരിക്കുന്നത് 30 കിലോ അരി അതോടൊപ്പം തന്നെ 4 കിലോ ഗോതമ്പ് എന്ന് ഭക്ഷ്യധാന്യം സൗജന്യമായിട്ടാണ്.

ഇതു കൂടാതെ തന്നെ ഗരീബ് യോജന അന്നയോജന പദ്ധതി പ്രകാരം ഒരാൾക്ക് റേഷൻകാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്നതോതിൽ സൗജന്യമായി വാങ്ങാൻ വേണ്ടി സാധിക്കും. ഇതോടൊപ്പം തന്നെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ വാങ്ങാൻ സാധിക്കും. ഇനി ബിപിഎൽ കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും ഭക്ഷ്യധാന്യം ഉള്ളത്. 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന തോതിലാണ് കിലോക്ക് രണ്ടു രൂപ നിരക്കിലാണ് നിലവിൽ ഭക്ഷ്യധാന്യം അനുവദിക്കുന്നത്.

ഇതു കൂടാതെ തന്നെ കേന്ദ്ര സർക്കാരിൻറെ സൗജന്യ അരി പ്രഖ്യാപിച്ചിട്ടുള്ളത് കൊണ്ടുതന്നെ ഓരോ അംഗത്തിനും 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന തോതിൽ സൗജന്യമായി അധിക ഭക്ഷ്യധാന്യം ലഭിക്കുന്നതായിരിക്കും. എപിഎൽ വിഭാഗത്തിൽ  നീല റേഷൻ കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ വീതം ഭക്ഷ്യധാന്യം ലഭിക്കും. കിലോക്ക് രണ്ടു രൂപ വീതം ആയിരിക്കും ഈടാക്കുന്നത്.

ഒരു റേഷൻ കാർഡിൽ അഞ്ച് അംഗങ്ങൾ ഉണ്ട് എങ്കിൽ രണ്ട് കിലോ വീതം 10 കിലോ ഭക്ഷ്യധാന്യം ലഭിക്കുകയും 40 രൂപയോളമാണ് വേണ്ടിവരുന്നത്. ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട വാങ്ങുന്നതിന് സാധിക്കും. ഒരു കിലോയ്ക്ക് 17 രൂപ എന്ന നിരക്കിൽ ലഭിക്കുന്നതാണ്. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നതല്ല. അത് കൊണ്ട്ത ന്നെ അഞ്ച് കിലോ അരി മാത്രമാണ് അവർക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ 90 പൈസ നിരക്കിലാണ് ഈ അരി വിതരണം നടക്കുന്നത്. ഇതോടൊപ്പം നാല് കിലോ ആട്ട വാങ്ങാൻ സാധിക്കും.

ഏറ്റവും പുതുതായി രൂപംകൊണ്ട ബ്രൗൺ നിറമുള്ള റേഷൻ കാർഡുകൾ ഉണ്ട്. പൊതുവിഭാഗം കാർഡ്ക ളാണ് ഇത്തരം കാർഡുകൾ. രണ്ട് കിലോ ഭക്ഷ്യധാന്യം ആണ് ഇവർക്ക് ആകെ ലഭിക്കുന്നത്. അതോടൊപ്പം തന്നെ റേഷൻ കാർഡുകൾ “തെളിമ” എന്ന പദ്ധതി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട റേഷൻ കാർഡിലെ തിരുത്തലുകൾ പേരിലും, വിലാസത്തിലും, വാർഷിക വരുമാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്നെ ഭേദഗതികൾ വരുത്തണമെങ്കിൽ അത് സൗജന്യമായി തെളിമ കാമ്പയിനിലൂടെ ചെയ്യാൻ സാധിക്കും. ബന്ധപ്പെട്ട രേഖകളുടെ ഒരു കോപ്പി തിരുത്തൽ പ്രസ്താവിച്ചിരിക്കുന്ന പകർപ്പും നമ്മൾ ഇതിനോടൊപ്പം നിക്ഷേപിച്ചാൽ മതിയാകും. ബോക്സുകൾ സ്ഥാപിച്ചിട്ട് ഉണ്ടാകും. അതിൽ നിക്ഷേപിക്കുക. സൗജന്യമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡാറ്റാബേസ് ലേക്ക് കൃത്യമായിട്ടുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.

അതോടൊപ്പം തന്നെ സ്മാർട്ട് റേഷൻ കാർഡ് വിതരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്ഷയകേന്ദ്രങ്ങളിലൂടെ യും മറ്റു ജനസേവ കേന്ദ്രങ്ങളി ലൂടെയും ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും. 65 രൂപയാണ് ഈടാക്കാവൂ എന്ന്ഭ ക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Similar Posts