ഡിസംബർ 1 മുതൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ, അറിയിപ്പുകൾ ഗ്യാസ്, ബാങ്ക്, മൊബൈൽ, പെൻഷൻ
ഡിസംബർ 1 മുതൽ സാധാരണ ജനങ്ങളെ ബാധിക്കുന്ന പല മാറ്റങ്ങളും നടപ്പിലാക്കുകയാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് താഴെ പറയുന്നത്. ഒന്നാമതായി മൊബൈൽഫോൺ കമ്പനികളുടെ യെല്ലാം നിരക്ക് കൂടും എന്നുള്ളതാണ്. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21 ശതമാനം വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. ഐഡിയ, എയർടെൽ, വൊഡാഫോൺ കഴിഞ്ഞ ആഴ്ച നിരക്ക്കൂ ട്ടിയിരുന്നു.
ഇതിനുപിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡോൺ പ്ലാനുകൾ അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റി ഉള്ള 129 രൂപയുടെ പ്ലാൻ 155 രൂപയായി കൂട്ടി. 149 രൂപയുടെ പ്ലാൻ 179 രൂപയാക്കി കൂട്ടി. 199 രൂപയുടെ പ്ലാൻ 239 രൂപയായും കൂട്ടിയിട്ടുണ്ട്. 249 രൂപയുടെ പ്ലാൻ 299 രൂപയായി കൂട്ടി. 399 രൂപയുടെ പ്ലാൻ 479 രൂപയായി ഉയരും. 444 രൂപയുടെ പ്ലാൻ 533 രൂപയായി കൂട്ടി. ഒരു വർഷം വാലിഡിറ്റി ഉള്ള 1299 രൂപയുടെ പ്ലാന് ഇനി 1,559 നൽകേണ്ടിവരും.
രണ്ടാമതായി ആധാർ യു എ എന്നിൽ ലിങ്ക് ചെയ്തില്ലെങ്കിൽ ഡിസംബർ മുതൽ പി എഫ് പണം മുടങ്ങും എന്നുള്ളതാണ്. നവംബർ 30നകം യൂണിവേഴ്സൽ എക്കൗണ്ട് നമ്പർ അതായത് യു എ എൻ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ നവംബർ 30നകം നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ ഡിസംബർ ഒന്നാം തീയതി മുതൽ കമ്പനിയിൽ നിന്നും വരുന്ന സംഭാവന നിങ്ങളുടെ അക്കൗണ്ടിൽ നിർത്തും. ഇതിനുപുറമേ നിങ്ങൾ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ ഇ പി എഫ് പണം പിൻവലിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകും.
മൂന്നാമതായി നിങ്ങൾക്ക് ഒരു എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഡിസംബർ മാസം മുതൽ അതുവഴിയുള്ള പർചെയ്‌സുകൾ നടത്തുന്നതിന് കുറച്ച് ചിലവുകൾ വരും. ഓരോ പർച്ചേസിനും 99 രൂപയും നികുതിയും പ്രത്യേകം അടക്കേണ്ടി വരും. ഇത് ഒരു പ്രോസസ്സിംഗ്ചാ ർജ് ആയിരിക്കും. എസ് ബി ഐ പ്രകാരം 2021 ഡിസംബർ 1 മുതൽ എല്ലാ മർച്ചൻറ് ഇഎംഐ കാർഡുകൾക്കു പ്രോസസിങ് ചാർജുകളും നികുതിയുമായി 99 രൂപ നൽകേണ്ടിവരും.
ആദ്യമായി എസ് ബി ഐ ക്രെഡിറ്റ് കാർഡ് ആണ് ഇത് ആരംഭിച്ചിരിക്കുന്നത്. അടുത്തതായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് പ്രതിവർഷം 2.9 നിന്ന് 2.8 ആയി കുറയ്ക്കുവാൻ ബാങ്ക് തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ ഈ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
മറ്റൊന്ന് സംസ്ഥാനത്ത് ഇപ്പോൾ കരട് വോട്ടർപട്ടിക നവംബർ എട്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 30 നുള്ളിൽ അറിയിക്കണം. ഏതെങ്കിലും കാരണത്താൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിട്ടുണ്ട് എങ്കിൽ നവംബർ 30നകം വോട്ടർപട്ടികയിൽ പേരു ഉൾപ്പെടുത്തുവാൻ അപേക്ഷ നൽകുക. ഓൺലൈനായും അപേക്ഷ നൽകാം. കരട് വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണരുടെ വെബ്സൈറ്റിലും ബന്ധപ്പെട്ട ജില്ലാ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും വില്ലേജ് ഓഫീസിലും ബി എൽ ഒ മാരുടെ കൈവശവും ലഭ്യമാണ്.
അടുത്തത് സർക്കാർ എണ്ണകമ്പനികൾ എല്ലാമാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വില അവലോകനം ചെയ്യും. ആഫ്രിക്കയിൽ കൊറോണ വൈറസിനെ പുതിയ വകഭേദം കണ്ടു പിടിച്ച്തിനുശേഷം അസംസ്കൃത വിലയിൽ വലിയ ഇടിവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ ഡിസംബർ 1 ന്റെ അവലോകനത്തിൽ പാചക വാതകത്തിന് വില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.