ഡീലർമാർ ഇല്ല, ഒല ഇലക്ട്രിക് സ്കൂട്ടർ നേരിട്ട് വീട്ടിലെത്തും; തരംഗം കുറിച്ച് ഒല

ഒല ഇലക്ട്രിക് സ്കൂട്ടർ വാഹന വിപണന രംഗത്ത് പുതിയ തരംഗം ആകാൻ എത്തിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് നേരിട്ട് സ്കൂട്ടർ വീടുകളിൽ എത്തിച്ചു നൽകാനാണ് ഒല ലക്ഷ്യമിടുന്നത്. പരമ്പരഗത ഡീലർഷിപ്പ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വാഹനവിപണിയിൽ എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുകയും നേരിട്ട് വാഹന ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് ഒല ഈ സ്കൂട്ടർ വിപണനം നടത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

499 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാനുള്ള അവസരം ഒല നൽകിയിരുന്നു. ഒരുലക്ഷം പേരാണ് 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്തത്. ഇതൊരു റെക്കോർഡ് മാജിക്കൽ എണ്ണം ആയാണ് വിപണി നോക്കിക്കാണുന്നത്.

കഴിഞ്ഞ 15-നാണ് ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കുപോലും ഒല റിസർവേഷൻ എന്നാണ്. അങ്ങനെ ഏറെ വ്യത്യസ്തമായാണ് ഈ ഇലക്ട്രിക് സ്കൂട്ടർ രംഗത്തെത്തിച്ചിരിക്കുന്നത്. അങ്ങനെ ഏറ്റവും കൂടുതൽ പ്രി ബുക്കിംഗ് സ്റ്റാറ്റസ് ഉള്ളത് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിനാണ്.

മറ്റ് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കൾ മൂന്നോ നാലോ നിറത്തിലാണ് ഇതുവരെ സ്കൂട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഒലയാകട്ടെ 10 നിറങ്ങളിലാണ് സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. സ്കൂട്ടറിന്റെ പേര് സംബന്ധിച്ച ഊഹാപോഹങ്ങൾ നിലവിലുണ്ട്. സീരീസ് സ്കൂട്ടർ എന്നാണ് ഒല ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.

സീരീസ് 1, സീരീസ് പ്രൊ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഒല ലഭ്യമാവുന്നത്. മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സമാനമായ വിലയ്ക്കോ,കുറവ് വിലയ്ക്കോ മാർക്കറ്റിൽ വാഹനങ്ങൾ എത്തിക്കാനാണ് ഒല ലക്ഷ്യമിടുന്നത്.

Similar Posts