ഡ്രെസ്സിൽ വാഴക്കറ പറ്റിയാൽ ഇനി വിഷമിക്കേണ്ട..! വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം.!!
ഡ്രസ്സിൽ വാഴക്കറ പറ്റുന്നത് എല്ലാ ആളുകളുടെയും ഒരു പേടിസ്വപ്നമാണ്. കാരണം മറ്റു കറകളെ പോലെയല്ല, വാഴക്കറ പറ്റിയാൽ ഡ്രസ്സ് കഴുകി എടുക്കാൻ വളരെ കഷ്ടപാടാണ്. അതുകൊണ്ടുതന്നെ തുണികളിലെ വാഴക്കറ വളരെ എളുപ്പത്തിൽ എങ്ങനെ റിമൂവ് ചെയ്യാം എന്ന് ഇവിടെ നോക്കാം. വാഴക്കറ പറ്റി കഴിഞ്ഞ് അധികം വൈകാതെ തന്നെ ഡ്രസ്സുകൾ കഴുകുന്നതാണ് ഏറ്റവും നല്ലത്. കാരണം കറ കൂടുതൽ ഉണങ്ങുകയാണെങ്കിൽ ഇത് മാറ്റാനായി അല്പം പ്രയാസമാണ്. വാഴക്കറ മാറ്റുന്നതിനായി കറ പറ്റിയ ഭാഗം അല്പം നനച്ച് എടുക്കുക.
കറ നന്നായെന്ന് കുതിർന്നു വരാൻ വേണ്ടിയാണ് ആ ഭാഗം നനക്കുന്നത്. ഇനി നമുക്ക് കറ നീക്കം ചെയ്യാനുള്ള ഒരു സൊലൂഷൻ തയ്യാറാക്കാം. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി, വളരെ എളുപ്പത്തിൽ വാഴക്കറ നീക്കം ചെയ്യാനുള്ള ഒരു സൊലൂഷൻ നിർമ്മിക്കാം. ഇതിനായി ആദ്യം വേണ്ടത് വിനാഗിരി ആണ്. അതേ അളവിൽ തന്നെ അല്പം വെള്ളം കൂടി ചേർക്കുക. ശേഷം ഈയൊരു മിശ്രിതത്തിലേക്ക് വാഴക്കറ ഉള്ള ഭാഗം മുക്കിവയ്ക്കുക.
ഒരു രാത്രി മുഴുവനും മുക്കി വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ ആകുമ്പോഴേക്കും കറകളെല്ലാം കുതിർന്ന് വന്നിട്ടുണ്ടാകും. ശേഷം നമുക്ക് ആവശ്യമുള്ളത് അല്പം പെട്രോൾ ആണ്. പെട്രോൾ ഒരു ബ്രഷിലോ മറ്റോ തേച്ചുപിടിപ്പിച്ചതിന് ശേഷം വാഴക്കറ ഉള്ള ഭാഗത്ത് നല്ലതുപോലെ ഉരയ്ക്കുകയാണ് വേണ്ടത്. അഞ്ചു മുതൽ ഏഴ് തവണ വരെ ഈയൊരു രീതി തുടരണം. ഇപ്പോൾ നിങ്ങൾക്ക് വാഴക്കറ മെല്ലെ ഇളകി പോകുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ വളരെ എളുപ്പം തന്നെ വാഴക്കറ നിങ്ങൾക്ക് റിമൂവ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇനി സാധാരണരീതിയിൽ ഈ ഡ്രസ്സ് ഒന്ന് കഴുകിയെടുത്താൽ മതിയാകും. കൂടുതൽ അറിയാനായി വീഡിയോ കാണൂ.!