തക്കാളിയുടെ ആരും അറിയാതെ പോയ അത്ഭുതഗുണങ്ങൾ ഇവയാണ്.!! ഇതറിഞ്ഞാൽ ഇനി എന്നും തക്കാളി കഴിക്കും..!!
നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് തക്കാളി എന്നത്. കറിവെച്ചും പച്ചയ്ക്കും എല്ലാം നമ്മൾ തക്കാളി ഉപയോഗിക്കാറുണ്ട്. എങ്കിലും പല ആളുകൾക്കും തക്കാളിയുടെ പോഷക ഗുണങ്ങളെ കുറിച്ച് വലിയ അറിവില്ല. അതുകൊണ്ടുതന്നെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഈയൊരു പച്ചക്കറിയുടെ ഗുണങ്ങൾ നമുക്ക് പരിശോധിക്കാം. നിരവധി വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് തക്കാളി എന്നത്. വിറ്റാമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചർമ്മ രോഗങ്ങളുള്ള ആളുകൾ തക്കാളി ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.
ഇത് മുഖത്തിന് തിളക്കവും നിറവും നൽകാൻ ഏറെ സഹായകമാണ്. ഇതുകൂടാതെ ധാരാളം ആന്റിഓക്സിഡന്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാനും തക്കാളി സഹായിക്കുന്നു. മാത്രമല്ല സിങ്ക് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വരണ്ട ചർമ്മമുള്ള ആളുകൾ തക്കാളിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ വരൾച്ച ഒഴിവാക്കാനും തിളക്കം കൂട്ടാനും സഹായിക്കും. തക്കാളിയിൽ ധാരാളം ജലം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ ജലം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ധാരാളം മിനറൽസും വിറ്റാമിനുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ ആളുകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.