തയ്യൽ ഒട്ടും അറിയാത്തവർക്കും ഇത് കണ്ടു കഴിഞ്ഞാൽ ഈസിയായി സ്റ്റിച് ചെയ്യാൻ സാധിക്കും

സ്റ്റിച്ചിങ് ഒട്ടും അറിയാത്തവർക്ക് വേണ്ടി ഒരു കുർത്ത എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്.ബിസിനസ് ആക്കാൻ ആഗ്രഹിക്കുന്നവർക്കും,തയ്യൽ ഒരു ഹോബി ആയി കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഫലപ്രദമാകും എന്നുറപ്പാണ്. നിമിഷ നേരം കൊണ്ട് ചെയ്‌തെടുക്കാവുന്ന ഒരു കുർത്തി ആണ് ചെയ്ത് കാണിക്കാൻ പോകുന്നത്.

കുർത്ത അടിക്കാൻ വേണ്ടി രണ്ടര മീറ്റർ തുണി എടുക്കുക.ഇഷ്ടാനുസരണം നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇനി മെഷർമെന്റ് എടുക്കാം, അളവ് നീളം 44 inch, ചെസ്റ്റ് 36 വെയ്സ്റ്റ്‌ 34, ഹിപ് റൗണ്ട് 40, ഷോൾഡർ ലെങ്ത് 13, neck വിഡ്ത് 2.5, ഫ്രണ്ട് ലെങ്ത് 5.5, ബാക്ക് നെക്ക് ലെങ്ത് 4.5, സ്ലീവ് ലെങ്ത് 14, സ്ലീവ് റൗണ്ട് 10

തുണി കട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. ഇവിടെ രണ്ടര മീറ്റർ തുണിയാണ് കട്ട് ചെയ്യാനായി എടുത്തിരിക്കുന്നത്. തുണി നിവർത്തിയിട്ട് ശേഷം ഉൾഭാഗം മറിച്ചിട്ട് നാലായി മടക്കി അതിനുശേഷം അതിന്റെ മുകളിൽ ആണ് മെഷർമെന്റ് അടയാളപ്പെടുത്തി വരക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന നീളം 44 ഇഞ്ചാണ്. ഇത് ഒന്നര ഇഞ്ച് കൂടി കൂട്ടി മാർക്ക് ചെയ്യുക. ഷോൾഡർ 13 ഇഞ്ച് ആണ് പറഞ്ഞിരിക്കുന്നത്. അതിന്റെ പകുതി 6 ഇഞ്ച് ആണ് മാർക്ക് ചെയ്യുന്നത് . ഇങ്ങനെ മുകളിൽ പറഞ്ഞിരിക്കുന്ന അളവുകൾ ഓരോന്നായി എടുത്തു അടയാളപ്പെടുത്തി വയ്ക്കുക.

കൃത്യമായി അളവെടുത്ത് മാർക്ക് ചെയ്ത തുണി പിന്നീട് സസൂക്ഷ്മം കട്ട് ചെയ്ത് എടുക്കുക. സ്റ്റിച്ചിങ് ഭാഗത്തിന് കട്ട് ചെയ്യുന്നതിനുമുൻപ് ഒന്നോ ഒന്നരയോ ഇഞ്ച് കൂടി കൂട്ടി വെട്ടി എടുക്കുക.മെഷർമെന്റ്, അളവ് മാർക്ക് ചെയ്യൽ, കട്ട് ചെയ്യൽ, തുന്നൽ, ഇങ്ങനെ വിശദമായി കുർത്ത എങ്ങനെ സ്വന്തം സ്റ്റിച്ച് ചെയ്തെടുക്കാം എന്ന് വീഡിയോ കാണുക

https://youtu.be/x4lEM9iMxl0

Similar Posts