തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നൂല് പൊട്ടി പോകുന്ന പ്രശ്നം നിങ്ങൾ നേരിടാറുണ്ടോ?
തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നൂല് പൊട്ടി പോകുന്ന പ്രശ്നം നിങ്ങൾ നേരിടാറുണ്ടോ? അതിനു നമ്മൾക്ക് ഒരു പരിഹാരം കാണാം
ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നൂല് ഇടയ്ക്കിടെ പൊട്ടിപോകുന്നു എന്നുള്ള പരാതി നമുക്ക് മാറ്റിയെടുക്കാം. തുടക്കക്കാർക്ക് ഇതൊരു ഉപകാരമായിരിക്കും അതിൽ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് തയ്യൽ മെഷീൻ സൂചി ആണ്. സൂചി എപ്പോഴും നല്ല ഷാർപ്പ് ഉള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സൂചി ശരിയായ ദിശയിലാണോ എന്നും സൂചിയുടെ മുന ഒടിഞ്ഞിട്ടുണ്ടോ എന്നും നമ്മൾ പരിശോധിക്കണം. അതുപോലെ തന്നെ നമ്മൾ തയ്ച്ചു കഴിഞ്ഞതിനുശേഷം സൂചി നന്നായി പൊക്കി വച്ചതിനുശേഷം മാത്രമേ നൂല് കട്ട് ചെയ്ത് എടുക്കാൻ പാടുള്ളൂ.
നമ്മൾ തയ്ക്കുമ്പോൾ നമ്മുടെ മെഷീന്റെ പ്ലേറ്റിന്റെയും ടീത്തിന്റെയും ഉള്ളിൽ ധാരാളം പൊടിയും അഴുക്കുകളും ഇരിക്കാൻ ചാൻസ് ഉണ്ട് അവിടെയും ഒന്ന് ക്ലീൻ ചെയ്തു കൊടുക്കാം അതുപോലെതന്നെ പ്ലേറ്റ് കറക്റ്റ് അല്ലെങ്കിൽ നൂല് പൊട്ടാൻ ഉള്ള ചാൻസ് വളരെ അധികം കൂടുതലാണ് അങ്ങനെയുള്ള സാഹചര്യത്തിൽ ആണെങ്കിൽ പ്ലേറ്റ് ഒരു സ്ക്രൂഡ്രൈവറുപയോഗിച്ച് ടൈറ്റ് ചെയ്തു കൊടുത്താൽ മതിയാകുംസ്ക്രൂ ഊരി ടീത്തും പ്ലേറ്റും ചെയ്യുകയാണെങ്കിൽ രണ്ട് സ്ക്രൂ ഒരേപോലെ ടൈറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക നമ്മൾ സാധാരണ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് ഉപയോഗിച്ച് നമുക്ക് അത് ക്ലീൻ ചെയ്യാവുന്നതാണ്. നമ്മുടെ സ്പ്രിംഗ് ഭാഗം കറക്റ്റ് അല്ലെങ്കിലും ഇതുപോലെ നൂല് പൊട്ടാനുള്ള ചാൻസ് ഉണ്ട് അതും ഒന്ന് ഊരിയെടുത്ത് ബ്രഷ് കൊണ്ട് ക്ലീൻ ചെയ്തു കറക്റ്റ് ആക്കി കൊടുക്കാൻ ശ്രദ്ധിക്കുക നിങ്ങൾ എന്തു ചെയ്തിട്ടും നിങ്ങളുടെ സ്റ്റിച്ചിങ് ശരിയാകുന്നില്ല എങ്കിൽ റീസൺ ഇതുതന്നെയായിരിക്കും. ഓരോ ഭാഗവും നല്ലപോലെ ക്ലീൻ ചെയ്ത് അതുപോലെതന്നെ ഫിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണിത് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക