താരനും മുടികൊഴിച്ചിലും ഉള്ളവർക്ക് ഒരു എഫക്റ്റീവ് ഹെയർ ഓയിൽ
രണ്ടു ചെമ്പരത്തിപ്പൂവ്, ഒരു കറ്റാർ വാഴ ഇല,കറിവേപ്പില, തുളസിയില, മൈലാഞ്ചി, 10 ചെറിയ ഉള്ളി, കുറച്ചു ഉലുവ വെള്ളത്തിലിട്ട് കുതിർത്തത്, ഇത്രയും സാധനങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഇന്ന് താരനും മുടികൊഴിച്ചിലിനും ഉള്ള പ്രതിവിധി ആയ എണ്ണ തയ്യാറാക്കുന്നത്.
ഇത് കാച്ചാൻ വെളിച്ചെണ്ണയാണ് എടുത്തിരിക്കുന്നത്. മിക്സിയുടെ ജാറിൽ തുളസിയില, ചെമ്പരത്തി പൂവ് (എണ്ണത്തിൽ കൂടുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല) മൈലാഞ്ചി ഇല,ഇത്രയും എടുത്ത് വെള്ളം ചേർക്കാതെ അരച്ചടുക്കണം.
നല്ലത് പോലെ അരച്ച മിക്സ് ആയി വന്ന ഇതിലക്ക് , കുതിർന്ന ഉലുവ, ചെറിയ ഉള്ളി ഇതിലേക്ക് ഇട്ടുകൊടുത്ത് വീണ്ടും അരച്ചടുക്കുക. ഉള്ളി യോടൊപ്പം കറ്റാർവാഴ ചെറീയ കഷണങ്ങൾ ആയി ഇട്ടുകൊടുക്കുക.
അരച്ചടുത്ത മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റുക. കറിവേപ്പില കുറച്ച് കൂടുതൽ എടുത്ത് അരച്ചടുക്കണം. ബാക്കിയുള്ള കറ്റാർവാഴ ഇതിലേക്ക് ഇട്ട് വേണം അരച്ചെടുക്കാൻ.ചീനച്ചട്ടിയിലേക്ക് അരച്ചടുത്ത ചേരുവകളെല്ലാം ചേർക്കുക. വേണമെങ്കിൽ നെല്ലിക്കയും ഇതിലേക്ക് അരച്ച് ചേർക്കാവുന്നതാണ്.എണ്ണ തേക്കുമ്പോൾ ഉള്ള നീരിറക്കം ഇല്ലാതാക്കാൻ പത്തോളം കുരുമുളക് മണികൾ ചേർക്കുന്നത് നല്ലതാണ്.
ഈ മിശ്രിതത്തിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്യുക. ഇത് അടുപ്പിൽ വെച്ച് ചൂടാക്കി കാച്ചി എടുക്കുക. ഒരു മണിക്കൂറോളം ഇത് കാച്ചിയെടുക്കുക. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.