തുടക്കക്കാർക്ക് അക്വേറിയത്തിൽ വളർത്താൻ പറ്റിയ ചിലവുകുറഞ്ഞ അഞ്ചു തരം മത്സ്യങ്ങൾ

പലതരം മത്സ്യങ്ങളെ നമ്മൾ അക്വേറിയത്തിൽ വളർത്താറുണ്ട്. ഇപ്പോൾ കുട്ടികൾ മുതൽ മുതിർന്നവർക്കു കൂടി ഒരുപാട് ഇഷ്ടമുള്ള ഒരു ഹോബിയാണ് മീൻ വളർത്തൽ. അപ്പോൾ തുടക്കക്കാർക്ക് അക്വേറിയത്തിൽ വളർത്താൻ പറ്റിയ 5 തരം മത്സ്യങ്ങളുടെ പേരുകൾ ഏതൊക്കെ ആണെന്ന് നോക്കാം.

1. ഗപ്പി

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു മത്സ്യമാണ് ഇത്. ചെറിയ കുട്ടികൾക്ക് മുതൽ വളർത്താൻ പറ്റിയ ഒരിനം മത്സ്യം ആണിത്. വളരെ പെട്ടെന്ന് തന്നെ ഇത് പെറ്റുപെരുകി വരും. അതുകൊണ്ട് തന്നെ ഏവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഇനം ആണിത്. പെട്ടെന്ന് അസുഖങ്ങളൊന്നും പിടിക്കാതെ വളരെക്കാലം ഇതിന് ജീവിക്കാനുള്ള കഴിവുണ്ട്. ഇതിനെ വളർത്തിയെടുക്കാൻ അധികം ശ്രദ്ധയുടെയും ആവശ്യമില്ല. ഏകദേശം 25 രൂപയ്ക്ക് നമുക്കിതിനെ ലഭിക്കും.
തുടക്കത്തിൽ എല്ലാവരും വളർത്തുന്നത് ഗപ്പിയെ ആയിരിക്കും.

2. മോളി ഫിഷ്

ഇത് ഗപ്പിയെ പോലെ തന്നെ പെട്ടെന്ന് പെറ്റു പെരുകുന്ന ഒരു മത്സ്യമാണ്. ഇത് പ്രധാനമായും വെള്ള, കറുപ്പ്, ഓറഞ്ച് ഇങ്ങനെ പല വെറൈറ്റികളിൽ നമുക്ക് ലഭിക്കാറുണ്ട്. ഇതിന്റെ വാലിന്റെ പ്രത്യേകതയനുസരിച്ച് പലതരത്തിൽ ഉണ്ട്. ഇതിന് ഏകദേശം 25 രൂപക്ക് നമുക്ക് ലഭിക്കും. ഇതും തുടക്കക്കാർക്ക്
വളർത്താൻ പറ്റിയ അടിപൊളി മത്സ്യം ആണ്. ഇതിന് പെട്ടന്ന് തന്നെ അസുഖങ്ങൾ ഒന്നും പിടിക്കാറില്ല. അതുകൊണ്ടുതന്നെ ഇതിനെ വളർത്താനും വളരെ എളുപ്പമാണ്.


3. ഗോൾഡ് ഫിഷ്

ഏതൊരു അക്വേറിയത്തിലും ഉണ്ടാകുന്ന നല്ലൊരു മത്സ്യമാണ് ഗോൾഡ് ഫിഷ്. കാണാൻ നല്ല ഭംഗിയുള്ള ഒരു വെറൈറ്റി ആണിത്. സാധാരണ ഗോൾഡ്ഫിഷിന് തന്നെ ഏകദേശം 20 മുതൽ 25 രൂപ മാത്രമേ വരുകയുള്ളൂ. 30 വർഷം വരെ ഇതിന് ജീവിച്ചിരിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇതിന് അധികം ശ്രദ്ധയുടെ ആവശ്യമില്ല.

4. ബീറ്റാ ഫിഷ്

ഇത് നല്ല ഭംഗിയുള്ള ഒരു മത്സ്യമാണ് ഏകദേശം 50 മുതൽ 100 രൂപക്ക് നമുക്കിതിനെ ലഭിക്കും. ഇതിന് fighter എന്നും പേരുണ്ട്. ഇതിന് പെട്ടെന്നൊന്നും അസുഖങ്ങൾ വരില്ല. സാധാരണ ബൗളിൽ സുഖമായി ഇതിനെ വളർത്തിയെടുക്കാം. ഇപ്പോൾ എല്ലാവരും ബീറ്റ ഫിഷിനെ വാങ്ങി വളർത്താറുണ്ട്. ഇതിന് ഉടമസ്ഥനെ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഇത് പെട്ടെന്ന് തന്നെ ഇണങ്ങി വരും.

5. അക്വാറിയം ഷാർക്

ഇതിന് ഏകദേശം 30 മുതൽ 35 രൂപക്ക് നമുക്ക് ലഭിക്കും. ഏകദേശം 15 ദിവസം വരെ ഇതിന് ഭക്ഷണം കൂടാതെ ജീവിക്കാൻ ഉള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ എവിടേക്കെങ്കിലും യാത്ര പോകുകയാണെങ്കിൽ പേടിക്കേണ്ട ആവശ്യമേ ഇല്ല. പിന്നെ ഇതിന് പെട്ടെന്നൊന്നും അസുഖങ്ങൾ വരാറില്ല. ഇതും വളരെ എളുപ്പത്തിൽ നമുക്ക് അക്വാറിയത്തിൽ വളർത്താൻ പറ്റിയ മത്സ്യമാണ്.

Similar Posts