തെങ്ങ് ചെത്തിയെടുക്കുന്ന കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ച തന്നെ
പനയുടെ യോ തെങ്ങിന്റെ യോ പൂങ്കുല ചെത്തി വെക്കുമ്പോൾ അതിൽ നിന്ന് ഊറി വരുന്ന നീര് സംഭവിച്ചത് പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയം ആണ് കള്ള് . ഇന്ത്യയിൽ കേരളം കൂടാതെ മഹാരാഷ്ട്ര തമിഴ്നാട് ആന്ധ്രപ്രദേശ് എന്നീ സ്ഥലങ്ങളിലും കള്ള് ഉത്പാദിപ്പിക്കുന്നുണ്ട്. ലഹരി പാനീയം ആണെങ്കിൽ കൂടി കള്ളിന് ഏറെ ഔഷധഗുണങ്ങളുണ്ട്. ചെത്തിയിറക്കിയ മധുര കള്ളു കുടിക്കുന്നത് ആരോഗ്യ പുഷ്ടിക്ക് ഉത്തമമാണ്. കള്ള് ചെത്ത് മലയാളിയുടെ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന ഒരു കുലത്തൊഴിലാണ്.
ഇനി എങ്ങനെയാണ് തെങ്ങിൽ നിന്നും കള്ള് ഉല്പാദിപ്പിക്കുന്നത് എന്ന് നോക്കാം.ആദ്യമായി കയറും ചകിരിയും കയറാൻ പോകുന്ന തെങ്ങിന് കെട്ടിവയ്ക്കുന്നു. അതിനുശേഷം അതിലൂടെ കയറി മുകളിലോട്ട്. മുകളിൽ എത്തിക്കഴിഞ്ഞാൽ കുല ഒരുക്കുക. അതിനുവേണ്ടി ഉപയോഗിക്കുന്നത് നെയ്യുള്ള പൊത്തിന്റെ എല്ലും മുട്ടി വച്ചാണ് കുല ഉടയ്ക്കുന്നു. കുല ഉടയ്ക്കുന്നത് കൊണ്ട് കള്ള് ചൂടായി ഉരുകാൻ തുടങ്ങും.
കുല ഉടച്ചു കഴിഞ്ഞാൽ അതിന്റെ തുമ്പ് കത്തികൊണ്ട് കട്ട് ചെയ്തു അതിൽ ചെളിയോ, കുരുന്നോ തേക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കള്ള് കുലയ്ക്ക് അകത്തേക്ക് ഇറങ്ങാതെ പുറത്തേക്ക് വരാൻ വേണ്ടിയാണ്. ചെത്തിയെടുത്ത കുലക്കുമുകളിൽ പച്ചോല കൊണ്ട് കെട്ടിവെക്കുന്നു. ഇങ്ങനെ ചെയ്യുന്നത് മറ്റ് ജലാശംതട്ടാതെ സൂക്ഷിക്കുന്നതിനാണ്.
10, 15 ദിവസം രാവിലെയും വൈകിട്ടും ഇങ്ങനെ ചെയ്തെടുക്കുക. ശേഷം കള്ള് ഒലിച്ചിറങ്ങുന്നു. ഒരു കുലയിൽ നിന്ന് 4 മാസം വരെ കള്ളു ലഭിക്കും. ഒരു കുലയിൽ നിന്നും ഒരു നേരം നാല് ലിറ്റർ വരെ കള്ള് ലഭിക്കും. ദിവസത്തിൽ മൂന്നുനേരം ചെത്തി ഒരുക്കണം കുലകൾ. തെങ്ങു ചെത്തി കുലകൾ തീർന്നശേഷം തെങ്ങിന്റെ മുകളിൽ മരുന്നു ഒഴിച്ചു കൊടുക്കാറാണ് പതിവ്. മറ്റ് രോഗങ്ങൾ ഒന്നും പിടിപെടാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്
പനയെ അപേക്ഷിച്ച് തെങ്ങിന് കുറവു കളള് മാത്രമേ ലഭിക്കുകയുള്ളൂ. പക്ഷേ ഒട്ടേറെ വൈറ്റമീൻസ് ഇതിൽ അടങ്ങിയിട്ടുണ്ട്. തെങ്ങിൽ എങ്ങനെ കള്ള് ചെത്താം വീഡിയോ കാണുക.