തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കും..!! എല്ലാ ജനങ്ങളും അറിഞ്ഞിരിക്കേണ്ട വിവരം..!!

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. തെരുവുനായ്ക്കൾ വാഹനത്തിന് കുറുകെ ചാടി അപകടങ്ങളിൽ പെടുന്ന ആളുകളും നിരവധിയാണ്. ഇങ്ങനെ തെരുവുനായ്ക്കളുടെ ആക്രമണം മൂലം ഉണ്ടാകുന്ന വിവിധങ്ങളായ പരിക്കുകൾക്കും അപകടങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകുന്നതാണ്.

ഇതിനുവേണ്ടി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലാണ് ഈ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന ഓഫീസ് നിലനിൽക്കുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതും അംഗവൈകല്യം സംഭവിച്ചതും ആയ ആളുകൾക്ക് അപേക്ഷകൾ നൽകുന്ന മുറയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്. പരിക്കേറ്റ വ്യക്തികളാണ് അപേക്ഷ നൽകേണ്ടത്. പരിക്കേറ്റ സംഭവം വിശദമായി വെള്ളക്കടലാസിൽ എഴുതി ആശുപത്രി ബില്ല്, ഡോക്ടറുടെ റിപ്പോർട്ട് തുടങ്ങിയ രേഖകൾ സഹിതം ആണ് അപേക്ഷ നൽകേണ്ടത്.

ഇതുമൂലം വാഹനാപകടം ഉണ്ടായിട്ടുണ്ടെങ്കിൽ വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ ചിലവായ തുകയുടെ ബില്ല് ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. പരിക്കേറ്റ വ്യക്തിയുടെ പ്രായം, പരിക്കിന്റെ ഗുരുതരാവസ്ഥ, ജോലി നഷ്ടം തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് നഷ്ടപരിഹാരം അനുവദിക്കുക. നഷ്ടപരിഹാരം ലഭിക്കുന്നതിന് സുപ്രീംകോടതി നിർദേശിച്ച സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവർ പങ്കാളികളായിട്ടുള്ളതാണ് സമിതി. നഷ്ടപരിഹാരത്തിന് സമിതിയുടെ അംഗീകാരം ലഭിച്ചാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ആയതിനാൽ ഇനി തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ ഉടൻ തന്നെ കൊച്ചിയിലുള്ള ഓഫീസിലേക്ക് അപേക്ഷ നൽകേണ്ടതാണ്. ഇതിനായി ജസ്റ്റിസ് സിരിഗജൻ കമ്മിറ്റി, കൊച്ചി കോർപ്പറേഷൻ ബിൽഡിംഗ്, പരമാര റോഡ്, കൊച്ചി എന്ന വിലാസത്തിലേക്കാണ് അപേക്ഷ നൽകേണ്ടത്. ആയതിനാൽ എല്ലാ ആളുകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.