തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം..!! വീടുകളിൽ കയറി ആക്രമിച്ചു..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. തെരുവുനായ്ക്കളുടെ ശല്യത്തെ തുടർന്ന് നിരവധി ആളുകളാണ് ഇപ്പോൾ പരിക്കുകൾ പറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നത്. ഓണക്കാലത്ത് എല്ലാ ആളുകളും ഇപ്പോൾ പ്രധാനമായും പേടിക്കുന്നത് തെരുവുനായ്ക്കളെ ആണ് . തെരുവുനായ്ക്കളെ പേടിച്ച് വഴിയിലൂടെ ധൈര്യമായി നടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. എപ്പോഴാണ് ഇവയുടെ ആക്രമണം ഉണ്ടാകുന്നത് എന്ന് പറയാൻ സാധിക്കാത്ത രീതിയിൽ ആണ് തെരുവ് നായ്ക്കൾ വഴികളിലൂടെ വിഹരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുവളപ്പുകളിൽ കയറി വീട്ടുടമസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങളും ഇപ്പോൾ വാർത്തകളിൽ ഉണ്ട്. കണ്ണൂർ ജില്ലയിൽ വീട്ടു മുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ്ക്കൾ കടിച്ചെടുത്തു. അതുപോലെ കാട്ടാക്കടയിലെ 8 പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 6 പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഏറ്റുമാനൂർ ഭാഗത്ത് വീട്ടുവളപ്പുകളിൽ തെരുവുനായ്ക്കൾ കയറി ആക്രമണം നടത്തി.
ഏകദേശം ആറു പേരാണ് ഇങ്ങനെ സ്വന്തം വീട്ടുവളപ്പിൽ തന്നെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ഡ്യൂട്ടിയിൽ ഇരുന്ന പറവൂർ എസ് ഐക്കും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അധികാരികൾ ഇനിയും ഈ വിഷയത്തിൽ അനാസ്ഥ കാണിക്കുകയാണെങ്കിൽ നിരവധിപേർ തെരുവുനായ ആക്രമണത്തിന് ഇരയാകേണ്ടി വരും. അതിനാൽ ജനങ്ങൾ എല്ലാവരും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള മുൻകരുതലുകൾ സ്വീകരിക്കുക.