തെരുവുനായ ശല്യം ; പ്രതിരോധവുമായി സംസ്ഥാനസർക്കാർ..!! പേവിഷബാധ വാക്സിനേഷൻ നൽകും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. തെരുവ് നായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ ജനങ്ങൾക്ക് സമാധാനമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. നിരവധി ആളുകളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ടത്.
മരണപ്പെട്ട ആളുകളിൽ ഭൂരിഭാഗം ആളുകളും പേവിഷബാധയേറ്റ് ആണ് മരണപ്പെട്ടിട്ടുത്. നമ്മുടെ സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് പ്രതിരോധ നടപടികൾ കൈ കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് പേ വിഷ ബാധ ഏൽക്കാതിരിക്കാൻ വേണ്ടി തെരുവ് നായ്ക്കൾക്കു പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനമായിരിക്കുന്നത്.
സെപ്റ്റംബർ മാസം 15 മുതൽ സംസ്ഥാനത്തെ അഞ്ച് പ്രധാനപ്പെട്ട നഗരസഭകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും വാക്സിനേഷൻ നൽകുന്നതിനുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2022- 23 കാലഘട്ടത്തിൽ 17123 പേവിഷബാധ പ്രതിരോധ കുത്തിവെപ്പുകൾ നടത്താൻ മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിട്ടിരിക്കുകയാണ്. തെരുവുനായ്ക്കൾക്ക് പേ വിഷ ബാധ വാക്സിൻ നൽകുന്നതിനുവേണ്ടി റാബിസ് ഫ്രീ വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതാണ്. അതിനാൽ എല്ലാ ആളുകളും ജാഗ്രതയോടെ ഇരിക്കുക. തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായാൽ ഉടൻതന്നെ പേവിഷബാധ കുത്തിവെപ്പ് എടുക്കേണ്ടതാണ്.