തൊഴിലുറപ്പു അംഗങ്ങൾ ശ്രദ്ധിക്കുക..!! പദ്ധതി നിർത്തലാക്കുന്നു..!! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..!!
നമ്മുടെ രാജ്യത്തെ ക്ഷേമപദ്ധതികളിൽ വളരെയധികം ജനശ്രദ്ധ നേടിയിട്ടുള്ള ഒരു പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മ ഇതുവഴി പരിഹരിക്കാൻ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് തൊഴിലുറപ്പ് പദ്ധതിക്ക് അവസാനം അടുത്തിരിക്കുകയാണ്. ഇനിമുതൽ തൊഴിലുറപ്പ് പദ്ധതി നമ്മുടെ രാജ്യത്ത് ഉണ്ടാവുകയില്ല.
ഇതിനുള്ള സൂചനകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതായത് തൊഴിലുറപ്പ് പദ്ധതി സുഗമമായി നടക്കണമെങ്കിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും നൽകേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്ത് വളരെ വിജയകരമായാണ് തൊഴിലുറപ്പ് പദ്ധതി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും തൊഴിദിനങ്ങൾ ലഭിക്കണമെങ്കിൽ 10.5 കോടി തൊഴിലുകൾ കേന്ദ്ര സർക്കാർ അനുവദിച്ചു തരണമായിരുന്നു. എന്നാൽ ഇതിന് പകരം വളരെ കുറച്ച് പ്രവർത്തനങ്ങൾ മാത്രമേ നമ്മുടെ സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളൂ. പ്രവർത്തനങ്ങൾ വളരെ കുറഞ്ഞതിനാൽ പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് ഈ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ജോലി ഉണ്ടാകില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾ കാണിക്കുന്ന വിമുഖതയും തട്ടിപ്പും കണക്കിലെടുത്തുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പുപദ്ധതി അവസാനിപ്പിക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
എന്നാൽ തൊഴിലുറപ്പ് പദ്ധതിക്ക് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള നമ്മുടെ സംസ്ഥാനത്ത് ഈ തീരുമാനം എടുത്തിരിക്കുന്നത് ജനദ്രോഹ നടപടി ആണെന്നാണ് ജനങ്ങളുടെ അഭിപ്രായം. തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഓരോ വീടുകളും കയറി ഉള്ള സർവ്വേ നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നുണ്ട്.