തൊഴിലുറപ്പ് ജോലിക്കാർ ശ്രദ്ധിക്കുക, 50 വയസ്സ് കഴിഞ്ഞവർക്ക് ആനുകൂല്യം, നവജീവൻ പദ്ധതി

തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആണ് താഴെ പറയുന്നത്. സാധാരണക്കാരായ ആളുകളുടെ പ്രധാനപ്പെട്ട ഉപജീവനമാർഗമാണ് തൊഴിലുറപ്പ് ജോലി. പുതിയ വാർഷിക പദ്ധതി പ്രകാരം നിരവധി മാറ്റങ്ങളാണ് ഈ തൊഴിലുറപ്പ് ജോലിയിൽ വരാൻ പോകുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിയുടെ 2022- 23 വർഷത്തെ ലേബർ ബഡ്ജറ്റ് വാർഷിക കർമപദ്ധതി തയ്യാറാക്കലും പഞ്ചായത്തുകളിൽ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

പഞ്ചായത്തുകൾ തയ്യാറാക്കുന്ന ലേബർ ബഡ്ജറ്റ് കർമ്മ പദ്ധതിയും 23ന് ബ്ലോക്ക് പഞ്ചായത്തുകൾ അംഗീകരിച്ച് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ക്ക് സമർപ്പിക്കണം. പുതിയ വാർഷിക പദ്ധതി തയ്യാറാക്കുന്നതിൽ റോഡ് നിർമ്മാണ പ്രവർത്തികൾ 10 ശതമാനം മാത്രമേ ഉൾപ്പെടുത്താവൂ എന്നുള്ളതാണ് നിർദ്ദേശം. നിലവിൽ ഇത് 30 ശതമാനം ആയിരുന്നു. അതാണ് 10 ശതമാനത്തിലേക്ക് ചുരുക്കണം എന്ന നിർദ്ദേശത്തിലേക്ക് വന്നത്. അത് മാത്രമല്ല ജീവനോപാധികൾ ആയിട്ടുള്ള പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നുള്ള ഒരു നിർദ്ദേശവുമുണ്ട്.

കാർഷിക ഉത്പാദനത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ വരുമാന മാർഗവും സുസ്ഥിര വികസനവും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ഉൾപ്പെടുത്തേണ്ടത്. കോഴികൂട്, ആട്ടിന്കൂട്, തൊഴുത്ത്, പുൽതൊട്ടി, അസോള ടാങ്കുകൾ, ജൈവവള ഉൽപാദനം, തുടങ്ങിയവ ഉൾപ്പെടുത്താം. നിലം ഉഴൽ, കാടുവെട്ടൽ, പുല്ലു വെട്ടൽ, കൊയ്ത്ത്, തുടങ്ങിയവ പാടില്ല. അങ്കണവാടികളുടെ നിർമ്മാണം, പൊതു സ്കൂളുകളുടെ നിർമ്മാണം, പാചകപ്പുര, ശുചിമുറി, ഭക്ഷണ ഹാൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും. പക്ഷേ ഇത്തരം പദ്ധതികൾക്ക് പഞ്ചായത്തുകളുടെയും അത് വകുപ്പുകളുടെയും ഫണ്ട് കൂടി ഇതിൽ വയ്ക്കണം. 100 തൊഴിൽ ജനങ്ങളാണ് ഒരു കുടുംബത്തിന് നിലവിൽ നൽകുന്നത്. തൊഴിലുറപ്പിൽ ഏറ്റെടുക്കുന്ന മുഴുവൻ പദ്ധതികളും നിലവിൽ ജിഐഎസ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുകയും വേണം. ഇതിനായി പഞ്ചായത്തുകളുടെ വിവരശേഖരണം നടന്നുവരികയാണ്.

രണ്ടാമത്തെ അറിയിപ്പ് കാതടിപ്പിക്കുന്ന ഹോണുകളുമായി നിരത്തിൽ പായുന്ന വർക്ക് ഇനി പിടിവീഴും. ഓപ്പറേഷൻ ഡെസിബെല്ലുമായി മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്. 2000 രൂപയാണ് പിഴയായി അടക്കേണ്ടി വരിക. വാഹനങ്ങളിൽ നിർമ്മിത ഹോൺ മാറ്റി വലിയ ശബ്ദം ഉള്ള ഹോൺ പലരും പിടിപ്പിക്കാറുണ്ട്. സിഗ്നലുകളിൽ ചുവപ്പു മാറി പച്ച തെളിയുംപോഴേക്കും പിന്നിലെ വാഹനങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഹോൺ മുഴങ്ങും.

അതുപോലെ ഓവർടേക്ക് ചെയ്യാൻ ലോറികളും ബസ്സുകളും ഇത്തരത്തിൽ കാത്അടിക്കുന്ന ശബ്ദം മുഴക്കാർ ഉണ്ട്. അത് മാത്രമല്ല ബൈക്കിലെ സൈലൻസർ അഴിച്ചുമാറ്റിയും പരിഷ്കരിച്ചും ഫ്രീക്കന്മാർ വലിയ ശബ്ദം ഘോഷമാണ് നിരത്തുകളിലും മുഴക്കാർ ഉള്ളത്. ഇങ്ങനെയുള്ള നിരവധി പരാതികൾ ഗതാഗത കമ്മിഷണർക്കും മന്ത്രിക്കും ലഭിച്ച സാഹചര്യത്തിലാണ് ഓപ്പറേഷൻ ഡെസിബൽ എന്ന പദ്ധതിക്ക് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. എയർ ഹോണുകൾ, മൾട്ടി ടോൺഡ് ഹോണുകൾ നിരോധിത മേഖലകളിൽ മുഴക്കുന്നവർ എന്നിവരെല്ലാം പിടികൂടി പിഴ ചുമത്താൻ ആണ് നിർദ്ദേശം. തുടർച്ചയായി ഇത്തരത്തിലുള്ള വലിയ നിർദ്ദേശങ്ങൾ കേഴ്‌വി തകരാറുണ്ടാക്കും. 90 ഡെസിബൽ മുകളിൽ ശബ്ദ ഹോണുകൾ പാടില്ല എന്നാണ് നിയമം.

മൂന്നാമത്തെ അറിയിപ്പ് സംസ്ഥാന സർക്കാരിൻറെ നവജീവൻ പദ്ധതി പ്രകാരം 50 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്ക് 50,000 രൂപയുടെ സഹായം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വായ്പയുടെ 25% സബ്സിഡി ആണ്. അതായത് 12,500 രൂപ നിങ്ങൾ തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് മുൻഗണന ഉണ്ട്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും employment.kerala. gov. in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

Similar Posts