തൊഴിലുറപ്പ് പദ്ധതിയിലെ ചിട്ടകൾ കർശനമാക്കുന്നു..! ഏറ്റവും പുതിയ നടപടികൾ ഇങ്ങനെ..!!
ജനങ്ങൾക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങൾ ഗവൺമെൻറ് നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ കർശനമാക്കുകയാണ് ഇപ്പോൾ സർക്കാർ. പുതിയ നിർദേശം അനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന എല്ലാ ആളുകളും ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലി അന്നുതന്നെ ചെയ്തുതീർക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ജോലി തുടങ്ങുന്നതിനു മുൻപായി എൻജിനീയറുടെയും ഓവർസിയറിന്റെയും സാന്നിധ്യത്തിൽ യോഗം വിളിക്കുകയും വേണം. ഇരുപതിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ എല്ലാ ജോലിയുടെയും ഹാജർ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിൽ അടയാളപ്പെടുത്തണം എന്നും അറിയിപ്പുണ്ട്. ഇതുകൂടാതെ എം ബുക്കിലെ അളവിന് ആനുപാതികമായിട്ടാണ് വേതനം നൽകേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. ജോലി അനുവദിക്കുന്നതിന് മുൻപുതന്നെ ജോലിയുടെ അളവും കാഠിന്യവും എസ്റ്റിമേറ്റ് ചെയ്യേണ്ടതുണ്ട്.
ഇത്തരത്തിൽ തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതിയിലെ ചിട്ടകളും കൂടി കർശനമാക്കുകയാണ് ഗവൺമെൻറ് ചെയ്യുന്നത്. എല്ലാ ആളുകളും ഈ വിവരം അറിഞ്ഞിരിക്കുക.