തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് സന്തോഷവാർത്ത..!! ആയിരം രൂപ വീതം അക്കൗണ്ടുകളിലേക്ക്..!! ഏറ്റവും പുതിയ വിവരങ്ങൾ..!!

 ഓണക്കാലം പ്രമാണിച്ച് നിരവധി ആനുകൂല്യങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ എത്തിയിരിക്കുന്ന ഏറ്റവും പുതിയ ഒരു ആനുകൂല്യത്തിന്റെ വിശദവിവരങ്ങൾ ഇവിടെ ചർച്ച ചെയ്യാം. ഓണക്കാലം പ്രമാണിച്ച് വിവിധ തൊഴിലാളികൾക്കുള്ള അനുകൂല്യമാണ് ഇപ്പോൾ നടപ്പിലാക്കാൻ ആയി പോകുന്നത്.

ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരിക്കും ഈ ആനുകൂല്യത്തിന്റെ തുക എത്തിച്ചേരുക എന്നും അറിയിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുമെന്ന് ഉറപ്പു നൽകുന്നതിനോടൊപ്പം, ആയിരം രൂപയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണസമ്മാനം എന്ന രീതിയിൽ നൽകുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തെ പഞ്ചായത്തുകളിലും, കോർപ്പറേഷനുകളിലും ആയി 25 ലക്ഷത്തോളം ആളുകളാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഈയൊരു ഓണക്കാലത്ത് ആയിരം രൂപ വീതമാണ് ഓരോ ആളുകളുടെയും അക്കൗണ്ടിലേക്ക് എത്തിച്ചേരാൻ ആയി പോകുന്നത്. 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് ആണ് ഈ തുക അക്കൗണ്ടിലേക്ക് എത്തിച്ചേരുക.

ഇത്തരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ആളുകൾ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ആധാർ കാർഡ് എന്നിവ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. ഈ ഒരു വിവരം എല്ലാ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും അറിഞ്ഞിരിക്കുക. അർഹരായ ആളുകൾ എത്രയും പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

Similar Posts