തൊഴിലുറപ്പ് പദ്ധതി ശോചനീയാവസ്ഥയിൽ..!! ഇനി ജോലി കുറയും..!! കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ഇങ്ങനെ..!!

നമ്മുടെ രാജ്യത്തെ തൊഴിൽരഹിതരായ ഒരുപാട് ജനങ്ങൾക്ക് ആശ്രയമായിരുന്ന തൊഴിലുറപ്പു പദ്ധതിയെ പറ്റിയുള്ള പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ഒട്ടനവധി ആളുകൾ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിൽ അംഗങ്ങൾ ആയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഏകദേശം 26 ലക്ഷത്തോളം ആളുകളാണ് ഈ പദ്ധതിയെ ആശ്രയിച്ച് കഴിയുന്നത്.

മുൻപ് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പു പദ്ധതി വഴി ലഭിച്ചിരുന്നു. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന അറിയിപ്പുകൾ അനുസരിച്ച് വർഷം 100 തൊഴിൽ ദിനങ്ങൾ ലഭിക്കാത്ത അവസ്ഥയാണ് വരാൻ പോകുന്നത്.

കാരണം മുൻപ് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലാണ് തിരിച്ചിരുന്നത്. അതായത് ഒരു പഞ്ചായത്തിൽ ഏകദേശം 24 ഓളം വാർഡുകൾ ഉണ്ടെങ്കിൽ ഒരു വാർഡിൽ തന്നെ ഒട്ടനവധി പ്രവർത്തികൾ ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എല്ലാം തന്നെ വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ പത്തരക്കോടി തൊഴിൽ ദിനങ്ങൾ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത് ആകെ 6 കോടി തൊഴിൽദിനങ്ങൾ മാത്രം ആണ്.

ഇങ്ങനെ വരുമ്പോൾ ഒരു പഞ്ചായത്തിൽ ആകെ 20 പ്രവർത്തികൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. വാർഡ് തലത്തിൽ നോക്കുകയാണെങ്കിൽ ഒരു പഞ്ചായത്തിലെ മുഴുവൻ വാർഡുകൾക്കും പ്രവർത്തികൾ ഉണ്ടായിരിക്കുകയും ഇല്ല. ഈ സാഹചര്യത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശോചനീയാവസ്ഥയിലാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾ ജോലിയോട് ആത്മാർത്ഥത കാണിക്കുന്നില്ലെന്നും പാതിവഴിയിൽ ജോലി ഇട്ടു പോവുകയാണെന്നും ഉള്ള പരാതികൾ പരിഗണിച്ചാണ് ഇത്തരത്തിൽ തൊഴിൽ കുറച്ചത് എന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.

എങ്കിലും നമ്മുടെ സംസ്ഥാനത്തെ തൊഴിലാളികളുടെ അവസ്ഥ പരിഗണിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്. പ്രവർത്തിങ്ങൾ കുറച്ചാൽ ജനങ്ങൾക്ക് കിട്ടുന്ന വരുമാനത്തിലും വൻ ഇടിവ് വരും. ഇത് സാധാരണക്കാർക്കുള്ള വൻതിരിച്ചടി ആയിരിക്കും. ആയതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.

Similar Posts