ദിവസവും അണ്ടിപ്പരിപ്പ് കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്..!! ആരും അറിയാതെ പോകരുത്..!!

അണ്ടിപ്പരിപ്പ് ഇഷ്ടം ഇല്ലാത്തവരായി അധികമാരും ഉണ്ടാകില്ല. ഇത് ആരോഗ്യദായകം ആണെന്ന് മാത്രമല്ല രുചികരവും ആണ്. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള അറിവ് പല ആളുകൾക്കും ഇല്ല. ഏറെ പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ് അണ്ടിപ്പരിപ്പ് എന്നത്.  ചർമത്തിന്റെയും, മുടിയുടെയും ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.  ദിവസവും അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

മാത്രമല്ല തിളക്കവും മൃദുലവുമായ ചർമ്മം പ്രധാനം ചെയ്യുന്നതിന് ഇത് സഹായിക്കും. ഇതിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ വിറ്റാമിൻ ഇ,  കോപ്പർ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും, പ്രോട്ടീനുകളും, ആൻറി ആക്സിഡൻറ്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇവയിലുള്ള പോഷകങ്ങൾ രക്തക്കുഴലുകളെ ശക്തിപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ്. മാത്രമല്ല ചുവന്ന രക്താണുക്കളുടെ ഉല്പാദനവും വർദ്ധിപ്പിക്കുന്നു. അലർജി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കഴിവും ഇവയിലെ ഘടകങ്ങൾക്കുണ്ട്.

ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് ഫലപ്രദമായി തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.   പേശികളിലെ കൊളാജൻ വർധിപ്പിക്കുന്നതിനും എല്ലുകളെ പുഷ്ടിപ്പെടുത്തുന്നതിനും ഇത് ഏറെ ഗുണപ്രദമാണ്.

Similar Posts