ധനസഹായം 5000 രൂപ വീതം മൂന്നു വർഷത്തേക്ക്, കുട്ടികൾക്ക് പ്രതിരോധ മരുന്ന് രെജിസ്ട്രേഷൻ തുടങ്ങി
സംസ്ഥാനത്ത് മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾക്ക് ധനസഹായമായി 5000 രൂപ വീതം മൂന്നു വർഷത്തേക്ക് ധനസഹായം ലഭിക്കും. മാസംതോറും ആണ് ധനസഹായം ലഭിക്കുന്നത്. ഒറ്റത്തവണ അപേക്ഷ യിലൂടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ അർഹതയുള്ള ഗുണഭോക്താക്കൾക്ക് എല്ലാം മൂന്ന് വർഷത്തേക്കാണ് ധനസഹായം ലഭിക്കുക. മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടുംബനാഥനോ കുടുംബനാഥയോ മരണപ്പെട്ടാൽ ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ അതിജീവിച്ച് വരുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം നിലവിൽ ഇത്തരം ദുരിതങ്ങൾ അതായത് കുടുംബത്തിലെ ഒരുപാട് പേർ മരണപ്പെടുന്നു ദുരിതത്തിലേക്ക് പോയിട്ടുണ്ട്. അത്തരം കുടുംബങ്ങൾക്കു താങ്ങായി ട്ടാണ് സർക്കാർ അധിക ധനസഹായം ആയിട്ട് ഈ പദ്ധതി കൊണ്ടുവന്നത്.
ഈ സഹായത്തിനു വേണ്ടി അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. നമ്മുടെ അടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകൾ കൂടി നമ്മൾ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾക്കാണ് ആനുകൂല്യം ലഭിക്കുക. ബിപിഎൽ വിഭാഗത്തിലെ റേഷൻ കാർഡുകൾക്കും എവൈവൈ റേഷൻ കാർഡുകൾക്കും ഇതിൻറെ ആനുകൂല്യം ലഭിക്കും. മുൻഗണനാ വിഭാഗം ആയതുകൊണ്ടുതന്നെ നിശ്ചിത യോഗ്യതകൾ നേടേണ്ടതുണ്ട്. കുടുംബ വാർഷികവരുമാനം എല്ലാം ഒരു പരിധിയിൽ കൂടാനും പാടില്ല.
അതുകൊണ്ട് തന്നെ മരണപ്പെട്ട വ്യക്തിയുടെ ഒഴിച്ച് ബാക്കി ഉള്ളവരുടെ മൊത്തം വരുമാനമാണ് വാർഷിക വരുമാനം ആയി സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ഇത്തരത്തിൽ യോഗ്യരാക്കപ്പെട്ട മുൻഗണനാ വിഭാഗത്തിലെ കാർഡുടമകൾക്ക് മറ്റു വിളിച്ചു വരുത്തലുകളോ,കൂടുതൽ വെരിഫിക്കേഷനുകളോ ഇല്ലാതെതന്നെ നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ അവർക്ക് യോഗ്യത ലഭിക്കുകയും മാസംതോറും 5000 രൂപയുടെ ധന സഹായം ലഭിക്കുകയും ചെയ്യും. ഒരു മാസത്തിനുള്ളിൽ തന്നെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
അടുത്തദിവസം മുതൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് അപേക്ഷയ്ക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസിലാക്കുക. അതിനുശേഷം അപേക്ഷ കൊടുക്കാൻ ശ്രദ്ധിക്കുക. ശിശുക്ഷേമ വകുപ്പിൽ നിന്നും ധനസഹായം കൈപ്പറ്റുന്നവരെ മാത്രമാണ് ഈ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. മറ്റു സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർക്കും ഇത്തരത്തിൽ ആശ്രിതർ മരിച്ചു പോയിട്ടുണ്ട് എങ്കിൽ ഈ ധനസഹായത്തിന് അപേക്ഷിക്കാം.
നവംബർ ഒന്നാം തീയതിയാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയും,പിന്നീട് പത്താം ക്ലാസ് അതിനുശേഷം പ്ലസ് ടു പ്രവർത്തനമാരംഭിക്കും. നിശ്ചിത ദിവസങ്ങൾ ഇടവിട്ട് സമയ ക്രമീകരണത്തിൽ ആണ്ക്ലാ സുകൾ ആരംഭിക്കുന്നത്. അതിനു മുന്നോടിയായി വിദ്യാർത്ഥികൾക്ക് പ്രതിരോധമരുന്നുകൾക്ക് വേണ്ടിയുള്ള സർക്കാരിൻറെ നടപടികൾ ആരംഭിച്ചു. 25,26,27 തീയതികളിൽ ആണ് മരുന്ന് വിതരണം നടക്കുന്നത്.
പ്രതിരോധമരുന്നുകൾ അടുത്തുള്ള ഹോമിയോ സെൻററിൽ നിന്നും വാങ്ങാൻ സാധിക്കും. പക്ഷേ അതിനു മുൻപ് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങിയ ശേഷം മാത്രമാണ് നിലവിൽ മരുന്നു വിതരണം ചെയ്യാൻ തീരുമാനിച്ചത്. എങ്കിലും അതിൻറെ പ്രായോഗിക തലം ഏറ്റവും ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയശേഷമാണ് ഓൺലൈൻ രജിസ്ട്രേഷൻ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സ്മാർട്ട്ഫോൺ വഴിയോ അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം. www.ahims.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിച്ചു ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകിയ ശേഷം നമുക്ക് അടുത്തുള്ള ഹോമിയോ സെൻററിലേക്ക് നമുക്ക് ടോക്കൺ നൽകുന്നുണ്ട്. നിശ്ചിത തീയതിയും സമയം ക്രമീകരണവും നൽകുന്നതാണ്. ആ സമയത്ത് നമ്മൾ പോയി മരുന്നു വാങ്ങിച്ചാൽ മതിയാകും. 5 ലക്ഷം ഡോസ് മരുന്നാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക.