നവംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു, രൂപ 1600 വീതം കൈകളിൽ എത്തും

പെൻഷൻകാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ വാർത്തയാണ് താഴെ പറയുന്നത്. നവംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം തടസ്സപ്പെട്ടു നൽകുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. നിലവിൽ ആ പ്രതിസന്ധി ഇപ്പോൾ സർക്കാർ അതിജീവിക്കുകയാണ്. സാമൂഹ്യ സുരക്ഷാ പെന്ഷന് വേണ്ടിയുള്ള തുക ഇപ്പോൾ സംസ്ഥാന സർക്കാരിന്   ധന വകുപ്പിൽനിന്ന് അനുമതി ആയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടിലേക്കും കൈകളിലേക്കും 1600 വീതമുള്ള തുക എത്തിച്ചേരാൻ പോവുകയാണ്. ഡിസംബർ മാസം തന്നെ രണ്ട് ക്ഷേമ പെന്ഷൻ വിതരണം ആണ് നടക്കുക. നവംബർ മാസത്തെ ആനുകൂല്യവും ഡിസംബർ അവസാന ആഴ്ചകളിൽ ഡിസംബർ മാസത്തെ ആനുകൂല്യവും ഒരുമിച്ച് എത്തിച്ചേരും. 755 കോടിക്ക് മുകളിൽ ഏകദേശം 90 ലക്ഷം രൂപയാണ് ഇപ്പോൾ വിതരണത്തിനു വേണ്ടി വകയിരുത്തിയിട്ടുള്ളത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 48 ലക്ഷത്തിനു മുകളിലുള്ള ഗുണഭോക്താക്കൾക്ക് ഈ തുക എത്തിച്ചേരുകയും ചെയ്യും. ബാങ്ക് അക്കൗണ്ടിലേക്ക് തുക സ്വീകരിക്കുന്നവർക്ക് ഇന്നും നാളെയുമായി വിതരണം പരിപൂർണ്ണമായി എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൈകളിൽ തുക സ്വീകരിക്കുന്നവർക്ക് സഹകരണ സംഘം ഉദ്യോഗസ്ഥരാണ് തുകകൾ കൈ മാറുന്നത്. അതുകൊണ്ട് സഹകരണ ബാങ്കുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യേണ്ടതായിട്ടുണ്ട്.

അത്തരം നടപടികൾ കൂടി പൂർത്തീകരിച്ച് ഡിസംബർ 15 ഓടുകൂടി തീർക്കാനാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചു വേണം വിതരണം നടക്കാൻ എന്ന് സർക്കാർ ഓർമ പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ക്ഷേമനിധി ബോർഡുകൾക്ക് തുക അനുവദിച്ചിരുന്നു.

നൂറു കോടിക്ക് മുകളിൽ തുക അനുവദിച്ചപ്പോൾ തന്നെ അതിൻറെ വിതരണം ആരംഭിക്കുകയും ഏകദേശം ഡിസംബർ 10 വരെയാണ് അത് വിതരണം ചെയ്യാനുള്ള തീയതി എന്ന് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇപ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ കൂടി അനുവദിച്ചു. വിധവാ പെൻഷൻ വാങ്ങുന്നവർ, അവിവാഹിത പെൻഷൻ വാങ്ങുന്നവർ, വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവർ, വികലാംഗ പെൻഷനും, കർഷക തൊഴിലാളി പെൻഷൻ വാങ്ങുന്നവർക്കും ഈ തുക മുടക്കം കൂടാതെ എത്തിച്ചേരുകയും ചെയ്യും.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ എന്ന സംവിധാനത്തിലാണ് തുക വിതരണം നടക്കുന്നത്. ഡിസംബർ മാസം ഒന്നാം തീയതി ധനവകുപ്പിൽ നിന്ന് ഇതിന് അംഗീകാരം ആയിരുന്നു. ഏതെങ്കിലും ബാങ്ക് അക്കൗണ്ടുകൾ ആക്ടീവ് ആകാതെ കിടപ്പുണ്ട് എങ്കിൽ മാത്രമാണ് തുക വിതരണം സംബന്ധിച്ച് സന്ദേശങ്ങൾ വരാതിരിക്കുന്നത്.

അല്ലാത്തപക്ഷം എല്ലാവർക്കും ഇതിൻറെ സന്ദേശം എത്തിച്ചേരുകയും ചെയ്യും. അതോടൊപ്പം തന്നെ ബാങ്കിൻറെ മിസ്ഡ് കോൾ നമ്പർ ഉണ്ട്. ബാലൻസ് അറിയുന്ന സേവന പ്രയോജനപ്പെടുത്തിയാൽ കഴിഞ്ഞാൽ അക്കൗണ്ടിൽ ഒടുവിലായി എത്തിയിരിക്കുന്ന തുക എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. സഹകരണ സംഘം ഉദ്യോഗസ്ഥർ കൈകളിൽ നേരിട്ട്  എത്തിക്കു ന്നവർക്ക് കൃത്യമായി 1600 രൂപ എത്തിക്കുകയും ചെയ്യും.

Similar Posts