നവംബർ വരെ സൗജന്യ റേഷൻ, ഒപ്പം റേഷൻ കാർഡുടമകൾക്ക് മറ്റ് നേട്ടങ്ങളും

റേഷൻ കാർഡുടമകൾ അറിയാൻ നവംബർ വരെ സൗജന്യ റേഷൻ വിതരണം ഉണ്ടാവും.വരുന്ന നാല് മാസത്തേക്കാണ് സൗജന്യ റേഷൻ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം നടത്തുക.5കിലോ വീതമാണ് മാസം ധന്യങ്ങൾ ഇത് പ്രകാരം ലഭിക്കുക.നവംബർ മാസം വരെ ലഭിക്കുന്ന സൗജന്യ റേഷൻ ഏകദേശം 80 കോടിയോളം ജനങ്ങളിലേക്കാണ് എത്തുക.

ഭാരത സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻകാർഡ്. എന്തിനും ഏതിനും റേഷൻ കാർഡ് ആവശ്യമാണ്. കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ചാണ് റേഷൻ വിഹിതം ലഭിക്കുക.താമസവും, വിലാസവും തെളിയിക്കാനുള്ള രേഖ കൂടിയാണ് റേഷൻകാർഡ്

തിരിച്ചറിയൽ രേഖയായും ബാങ്ക് ഇടപാടുകളിൽ, ഭൂമി സംബന്ധമായ കാര്യങ്ങളിൽ, ഗ്യാസ് കണക്ഷൻ എടുക്കുന്നതിന്, ഒക്കെ വോട്ടേഴ്സ് ഐഡി കാർഡ് ഒഴികെയുള്ള മറ്റെല്ലാ തിരിച്ചറിയൽ രേഖകൾക്കും അപേക്ഷിക്കുന്നതിനും റേഷൻ കാർഡ് ആവശ്യമാണ്.

എപിഎൽ,ബിപിഎൽ എഎവൈ, എന്നിങ്ങനെ വിഭാഗങ്ങളിലായി കാർഡുകൾ ലഭിക്കും. വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാർഡുകൾ ലഭിക്കുക. പുതിയ റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിൽ അപ്ലൈ ഓൺലൈൻ ഫോർ റേഷൻ കാർഡ് സെർച്ച് ചെയത് ആധാർ കാർഡ് വോട്ടർ ഐഡി, പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയവയിൽ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നൽകി വേണം അപേക്ഷിക്കാൻ.

സാധാരണഗതിയിൽ അപേക്ഷ ഫീസായി അഞ്ചു രൂപ മുതൽ 45 രൂപ ആയിരിക്കും ഈടാക്കുക. ഫീൽഡ് വെരിഫിക്കേഷന് ശേഷം നിങ്ങളുടെ അപേക്ഷ അർഹത ഉള്ളത് ആണെന്ന് കണ്ടാൽ നിങ്ങൾക്ക് റേഷൻ കാർഡ് അനുവദിക്കും.

Similar Posts