നാനോക്ക് ശേഷം 2 ലക്ഷം രൂപക്ക് ടാറ്റായുടെ അടിപൊളി കാർ, ബട്ടർഫ്‌ളൈ ഡോറുകളാണ് ഇതിന്റെ പ്രത്യേകത
നാനോക്ക് ശേഷം 2 ലക്ഷം രൂപക്ക് ടാറ്റാ യുടെ അടിപൊളി കാർ… ബട്ടർഫ്‌ളൈ ഡോറുകൾ ആണ് ഇതിന്റെ പ്രത്യേകത.
ഏറ്റവും കുറഞ്ഞ വിലയിൽ കാറുകൾ നിർമ്മിക്കണം എന്നത് ടാറ്റയുടെ ഉടമസ്ഥൻ രത്തൻ ടാറ്റയുടെ ഒരു വലിയ സ്വപ്നമായിരുന്നു. അദ്ദേഹം അത് സാക്ഷാത്കരിക്കുകയും അതിൻറെ ഫലമായി നാനോ എന്ന് കാർ രൂപമെടുക്കുകയും ചെയ്തു. ഈ കാറിന് ഒരു ലക്ഷം രൂപയായിരുന്നു വില. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ നാനോക്ക് കഴിഞ്ഞില്ല. പിന്നീട് പല അപ്ഡേഷനുകൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.
എങ്കിലും ഈ സെഗ്മെന്റിലെ പുതിയ കാറുമായി വരികയാണ് TATA. “PIXEL” എന്നാണ് പുതിയ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. നിലവിൽ ഈ വാഹനം യൂറോപ്പിൽ ഉൾപ്പടെ പലരാജ്യങ്ങളിലും ഇറക്കുകയും വിജയിച്ചിട്ടുള്ളതുമായ ഒരു വാഹനം ആണ്. ഈ വാഹനത്തിന് രണ്ടു ഡോറുകൾ ആണ് ഉള്ളത്. വാഹനത്തിനുള്ളിലെ പരമാവധി സ്ഥലം പാസഞ്ചർ ക്യാബിൻ ആയി എടുത്തിരിക്കുന്നു. വാഹനത്തിന് വലുപ്പം കുറവായതുകൊണ്ട് തിരക്കേറിയ റോഡുകളിലൂടെ അനായാസം പോകാൻ പിക്സലിന് എളുപ്പത്തിൽ കഴിയും.
അതേപോലെ പാർക്ക് ചെയ്യാനും വളരെ എളുപ്പമാണ്. ചെറിയ കാർ ആണെങ്കിൽ പോലും സ്പീഡിൽ ഒട്ടും കുറവില്ല പിക്സലിന്. 105 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് പിക്സലിനെ അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ ഈ കാറിൻറെ ഒരു പ്രധാന പ്രത്യേകത ബട്ടർഫ്ലൈ ഡോറുകളാണ്. വളരെ വിലപിടിപ്പുള്ള സ്പോർട്സ് കാറുകളിൽ മാത്രം കണ്ടുവരുന്ന മുകളിലേക്ക് തുറക്കുന്ന തരം ഡോറുകൾ ആണ് പിക്സലിന് ഉള്ളത്.
1.2 ലീറ്റർ ടർബോ ചാർജ് ഡീസൽ എൻജിനാണ് വാഹനത്തിനുള്ളത്. ഇത് 65 ബിഎച്ച്പി പവർ 5150 rpm ലും 48 എൻ എം ഓഫ് ടോർക്ക് 3000 ആർ പി എം ലും ഉൽപാദിപ്പിക്കും ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും വാഹനത്തിന് 2 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയായിരിക്കും വില. വാഹനലോകം വളരെയധികം ആകാംക്ഷയിൽ കാത്തിരിക്കുന്ന ഈ വാഹനത്തിൻറെ ഇന്ത്യയിലെ ലോഞ്ചിംഗ് തിയതി ടാറ്റാ ഇതുവരെ പുറത്തു വിട്ടിട്ടില്ല.