നായ അഭിനയിച്ച ഷോർട്ട് ഫിലിമിന് രാജ്യാന്തര പുരസ്കാരം, റോമിയോ എന്ന മലയാളിയാണ് സംവിധായകൻ
പ്രാണനേക്കാൾ നമ്മൾ സ്നേഹിക്കുന്നവർ നഷ്ടമാകും എന്ന തോന്നൽ പോലും ഭയാനകം- ഇത് മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്നു എന്ന കണ്ടെത്തൽ ആവുകയാണ് ” മരണഭയം” എന്ന ഹ്രസ്വചിത്രം. ഒറ്റപ്പെട്ടു പോകലിൽ, ഉറ്റവർക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നലിൽ ഭീതി പൂണ്ട ഒരു നായയുടെ ജീവിതം ആവിഷ്കരിക്കുകയാണ് ഈ ഷോർട്ട് ഫിലിം ലൂടെ റോമിയോ എന്ന ചലച്ചിത്ര കാരൻ. തന്റെ ആവിഷ്കാരം അത്രമേൽ പ്രശംസയ്ക്ക് പാത്രമായതുകൊണ്ട് തന്നെ ഇന്റർനാഷണൽ ഡോഗ് ഫിലിംഫെസ്റ്റിവലിൽ മരണഭയം മികച്ച ചിത്രമായി മാറുകയായിരുന്നു.
ഭയം അത്രമേൽ മിണ്ടാപ്രാണിയുടെ കണ്ണുകളിലൂടെ ഒപ്പി എടുക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. അസ്വാഭാവികമായി എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭീതി ആ വളർത്തുനായയുടെ കണ്ണുകളിൽ നിഴലിച്ചുട്ടുണ്ട്. ഫാന്റം എന്ന് പേരുള്ള വളർത്തു നായ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
രാത്രിയും പകലും, പേമാരിയും, വെള്ളപ്പൊക്കവും, മിന്നലും, കാറ്റും ഏതോ ഒരു ദുസ്വപ്നത്തിലെന്നപോലെ നായയുടെ ഉറക്കംകെടുത്തുന്നു. ഇടയിലെപ്പോഴോ തന്നെ സാന്ത്വനിപ്പിക്കാറുഉള്ള സ്നേഹം നൽകാറുള്ള യജമാനനെ കുറിച്ചുള്ള ഓർമയും ഇടകലർന്ന് അവന്റെ കണ്ണുകൾ ആശങ്കകൾ നിറയുകയായിരുന്നു. ഒറ്റപ്പെടലിന്റെ വേദന അവന്റെ നിമിഷങ്ങൾ നമുക്ക് കാട്ടിത്തരുന്നു. സ്വന്തം മരണത്തേക്കാൾ, അപ്പോഴും അവനെ ചിന്തിപ്പിക്കുന്നത് യജമാനന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നലുകളാണ്. മനോഹരമായ ഈ ഷോർട്ട് ഫിലിം കാണുക