നാരങ്ങയുണ്ടോ? ഡിഷ് വാഷ് ലിക്വിഡ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

സാധാരണ നമ്മൾ പാത്രം കഴുകാനുള്ള ഡിഷ്‌ വാഷ് ലിക്വിഡ് കടകളിൽനിന്ന് വാങ്ങിക്കാറാണ് പതിവ്. മാർക്കറ്റിൽ ലഭ്യമായ എല്ലാ ഡിഷ് വാഷ് ലിക്വിഡുകൾക്കും വൻ വിലയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. കുറച്ചു ശ്രദ്ധിച്ചാൽ നമുക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അത് എങ്ങനെയാണെന്ന് നോക്കാം.

നല്ല പതയും മണവുമുള്ള ഡിഷ് വാഷ് ലിക്വിഡ് ആണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്. അതിനായി ആദ്യം ഒരു പാനിൽ 3 ഗ്ലാസ് വെള്ളം എടുക്കുക.പാനിൽ എടുത്ത വെള്ളം അടുപ്പത്ത് വെച്ച് ചെറുതായി ചൂടാക്കുക. ഒത്തിരി വെട്ടി തിളയ്‌ക്കേണ്ട ആവശ്യമില്ല. ചെറുചൂടുവെള്ളത്തിൽ മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുന്നു.

ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയും ഇതിനു പുറകെ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും എളുപ്പത്തിൽ ചേരുന്നതിനാണ്. മൂന്നു ഗ്ലാസ് വെള്ളത്തിന് ഇവിടെ എടുത്തിരിക്കുന്നത് 3 നാരങ്ങ ആണ്. മൂന്നിൽ കൂടുതൽ, അഞ്ചോ എത്ര വേണമെങ്കിലും ഉപയോഗിക്കാം. ഇത്രയും നാരങ്ങയുടെ നീര് പാനിൽ വെച്ച് ചൂടായ ബേക്കിംഗ് സോഡാ ലായനിയിലേക്ക് ചേർത്തു കൊടുക്കുകയാണ് വേണ്ടത്.

ബേകിംഗ് സോഡയും, നാരങ്ങാ നീരും നന്നായി മിക്സ് ചെയ്തു കൊടുത്തതിനു ശേഷം വൈറ്റ് വിനാഗിരി കൊടുക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതിൽ വീട്ടിൽ അച്ചാർ ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വിനാഗിരി തന്നെ ചേർക്കണം എന്നതാണ്. ഇത്രയും ആയാൽ നമുക്ക് ഈ ലായനി പാത്രം കഴുകാൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിൽ പത കുറവായിരിക്കും

പത വേണമെന്ന് നിർബന്ധമുള്ളവർക്കുള്ളതാണ് ഇനി പറയുന്നത്മാ. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഡിഷ് വാഷ് ലിക്വിഡ് പോലെ പത വരുന്നതിനായി ഇതിനകത്തേക്ക് പാത്രങ്ങൾ കഴുകുന്ന ഡിഷ് വാഷ് ജെൽ ചേർത്തു കൊടുക്കുകയാണ്. ഒറ്റ ബോട്ടിൽ ഡിഷ് വാഷ് കോൺസെൻട്രേറ്റ് ജെൽ വാങ്ങിക്കുന്നത് കൊണ്ട് നമുക്ക് ഒരുപാട് കാലത്തേക്കുള്ള ഡിഷ് വാഷ് ലിക്വിഡ് ഉണ്ടാക്കിയെടുക്കാൻ പറ്റും. കുറച്ചുനേരം ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇപ്പോൾ പത കാണാം. ഈ പത 15 മിനിറ്റ് ശേഷം മാറുന്നതായിരിക്കും. ഇത്രയും സമയത്തിനു ശേഷം നമുക്ക് ബോട്ടിലുകളിൽ നിറയ്ക്കാം.വിശദമായി അറിയാൻ വീഡിയോ കാണുക

Similar Posts