എല്ലാവരുടെ വീട്ടിലും നാരങ്ങ ഉണ്ടായിരിക്കും. നമ്മൾ സാധാരണയായി നാരങ്ങ പിഴിഞ്ഞ് കുടിക്കാനും മറ്റും ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതല്ലാതെ നാരങ്ങയ്ക്ക് വേറെയും ഒട്ടനവധി ഗുണങ്ങൾ ഉണ്ട്. ഇത് പല ആളുകൾക്കും അറിയില്ല. അതുകൊണ്ടുതന്നെ നാരങ്ങയുടെ ഔഷധ ഗുണങ്ങളും ഉപകാരങ്ങളും ഇവിടെ പരിശോധിക്കാം. വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. അതുകൊണ്ടുതന്നെ നാരങ്ങാനീര് ദിവസവും കഴിക്കുന്നത് ചർമ്മത്തിനും ഏറെ നല്ലതാണ്.
ഇത് ചർമ്മത്തിൽ നേരിട്ട് അപ്ലൈ ചെയ്യുകയാണെങ്കിൽ ഡാർക്ക് സ്പോട്ടുകളും കരുവാളിപ്പും മാറിക്കിട്ടുന്നതായിരിക്കും. ഇതുമാത്രമല്ല സൺടാന്‍ മാറുന്നതിനും ഇത് ഏറെ ഗുണപ്രദമാണ്. നാരങ്ങാനീര് നേരിട്ട് മുഖത്ത് അപ്ലൈ ചെയ്യുന്നതിന് പകരം കറ്റാർവാഴ ജെല്ലോ, തേനോ ആയി മിക്സ് ചെയ്തിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.
ഇത് കൂടാതെ തലയിലെ താരൻ മാറാനും നാരങ്ങാനീര് തൈരിനോടൊപ്പം ചേർത്ത് തലയിൽ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും. ദിവസവും നാരങ്ങാനീര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല നഖങ്ങളിലെ കറകൾ മാറാനും അല്പം നാരങ്ങാനീര് തേച്ച് 10 മിനിറ്റ് ശേഷം കഴുകി കളഞ്ഞാൽ മതിയാകും. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് നാരങ്ങാനീരിന് ഉള്ളത്. എല്ലാ ആളുകളും ഈ വിവരം അറിഞ്ഞിരിക്കുക.