നാരങ്ങ വാങ്ങാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ..!! ഒരുപാട് നാൾ കേടാകാതെ സൂക്ഷിക്കാം..!!

വീട്ടിൽ നമ്മൾ മിക്കപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്താവുന്ന ഒന്നാണെങ്കിലും കൃത്യമായ പ്രചരണം ലഭിക്കാത്തതുമൂലം ചെറുനാരങ്ങ ചിലപ്പോൾ ഉണ്ടാകില്ല. അതിനാൽ തന്നെ നമ്മൾ കടയിൽ നിന്നാണ് അത് വാങ്ങാറുള്ളത്. ഇങ്ങനെ ചെറുനാരങ്ങ നമ്മൾ വാങ്ങുമ്പോൾ കുറച്ചധികം നമ്മൾ വാങ്ങി വയ്ക്കാറുണ്ട്. ചില ആളുകൾ ഇത് അച്ചാർ ഇടാൻ ഉപയോഗിക്കും. എന്നാൽ ദിവസേന ചില ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി കൂട്ടുന്നതിനുവേണ്ടി നമ്മൾ നാരങ്ങാ ഉപയോഗിക്കാറുണ്ട്. നമ്മൾ ഫ്രിഡ്ജിൽവച്ച് സൂക്ഷിച്ചാലും പുറമേ വെച്ച് സൂക്ഷിച്ചാലും രണ്ടുദിവസം കഴിയുമ്പോൾ നാരങ്ങാ ഉണങ്ങി പോകും.

ഇതിനാൽ തന്നെ നമുക്ക് വീണ്ടും കടയിൽ നിന്ന് വാങ്ങേണ്ടി വരും. എന്നാലിവിടെ പരിചയപ്പെടുത്തുന്ന ഒരു ടിപ്പ് ഉപയോഗിച്ചാൽ ദീർഘനാളത്തേക്ക് നാരങ്ങ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. ഇതിനായി ആവശ്യമുള്ള നാരങ്ങ തിരഞ്ഞെടുക്കുക. ഇനി നമുക്ക് ആവശ്യമുള്ളത് ഒരു എയർ ടൈറ്റ് കണ്ടെയിനർ ആണ്. കണ്ടെയ്നർ ആദ്യം നന്നായി തുടച്ചു വൃത്തിയാക്കി ഈർപ്പം ഒട്ടും ഇല്ല എന്ന് ഉറപ്പുവരുത്തുക. അതിനുശേഷം ഇതിലേക്ക് ഓയിൽ പുരട്ടുക. കയ്യിൽ ഓയിൽ എടുത്തു പുരട്ടുന്നതാണ് നല്ലത്. ഇനി എടുത്തുവയ്ക്കാൻ ഉദ്ദേശിക്കുന്ന നാരങ്ങകളിലും ഓയിൽ പുരട്ടുക.

അതിനുശേഷം ഇവ കണ്ടെയ്നറിൽ ഇറക്കിവെച്ച് മുറുകെ അടച്ചു വയ്ക്കുക. ഇത് ഒരുപാട് വെയിൽ തട്ടാത്ത രീതിയിൽ സൂക്ഷിച്ചു വച്ചാൽ ഒരുപാട് നാൾ കേടുകൂടാതെ ഇരിക്കുന്നതാണ്. ഇത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന കാര്യമാണ്. വളരെ ഫലപ്രദമായ രീതിയിൽ നാരങ്ങ നിങ്ങൾക്ക് വളരേ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

https://www.youtube.com/watch?v=DKz6hT6oqjw