നാളേക്ക് ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാകുമെന്ന് ആലോചിക്കുകയാണോ? ചോറ് കൊണ്ട് ഒരു അടിപൊളി പലഹാരം

ദിവസവും ബ്രേക്ഫാസ്റ്റിന് ഒരേ പലഹാരങൾ കഴിച്ചു മടുത്തോ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. മാവ് അരയ്ക്കുക യോ പൊങ്ങാൻ വെക്കുകയോ ഒന്നും തന്നെ ചെയ്യേണ്ടതില്ല.

ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന പഞ്ഞിപോലെ സോഫ്റ്റായ ഒരു പലഹാരം നമുക്ക് പരിചയപ്പെടാം. നമുക്ക് തിരക്കുപിടിച്ച ദിവസങ്ങളിൽ എല്ലാം പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. ഒരു അരക്കപ്പ് ചോറ് എടുത്ത് മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ച് മാറ്റി വയ്ക്കുക. അങ്ങനെ അരച്ചുവെച്ചിരിക്കുന്ന ബൗളിലേക്ക് അരക്കപ്പ് റവ കൂടി ചേർത്ത് കൊടുക്കുക. വറുത്ത റവ യോ വറുക്കാത്ത റവയോ നിങ്ങൾക്ക് ഉപയോഗിക്കാം.

എന്നിട്ട് നന്നായൊന്നു മിക്സ് ചെയ്തു കൊടുക്കുക. അതുപോലെ മിക്സ് ചെയ്ത് ഇതിലേക്ക് അര കപ്പ് തൈര് കൂടി ചേർത്ത് കൊടുക്കുക. എല്ലാം കൂടി വീണ്ടും ഒന്നു മിക്സ് ചെയ്ത് കൊടുക്കുക. ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുത്തിട്ട് സാധാരണ നമ്മൾ ഇട്ലി ഉണ്ടാക്കുന്ന മാവിന്റെ മാവിനെ പരുവത്തിൽ ഈയൊരു മാവ് റെഡി ആക്കി വെക്കുക. ആ മാവിലേക്ക് ആവശ്യമായിട്ടുള്ള ഉപ്പും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഈ മാവ് രണ്ടു മിനിറ്റ് നേരം വെച്ചതിനു ശേഷം ഒരു പാത്രത്തിൽ കുറച്ച് ഓയിൽ തടവി കൊടുത്തോ അല്ലെങ്കിൽ ഒരു നിങ്ങൾക്ക് ആവി കേറ്റി എടുക്കാം.സാധാരണ നമ്മുടെ ഇഡലിയുടെ വേവ് തന്നെയാണ് ഇതിലും വരുന്നുള്ളൂ.

നമുക്ക് വേണമെങ്കിൽ ഇതിനെ ഒരു തട്ടിക്കൂട്ട് ഇഡലി എന്ന് വേണമെങ്കിൽ പറയാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക

Similar Posts