നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടോ? 10 ദിവസത്തിനുള്ളിൽ തിരിച്ചുകിട്ടും, ചെയ്യേണ്ട കാര്യങ്ങൾ
ഇന്നത്തെ കാലത്ത് ഓൺലൈൻ തട്ടിപ്പുകൾ നാൾക്കു നാൾ വർധിച്ചുവരികയാണ്. ഡിജിറ്റൽ ബാങ്കിംഗ് എന്ന ആശയം വന്നതോടെയാണ് ഇത്തരം തട്ടിപ്പുകൾ കൂടി തുടങ്ങിയത്. കഴിഞ്ഞ വർഷം മാത്രം 2.7 കോടിയിലധികം ആളുകൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായായി എന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓൺലൈൻ ബാങ്കിങ്ങിലെ ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരം തട്ടിപ്പുകൾ നടക്കാൻ ഉള്ള പ്രധാന കാരണം.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടിക്കടി തട്ടിപ്പുകളെ പറ്റി മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ് ചെയ്യാറ്. പക്ഷേ നിങ്ങളുടെ അറിവോടെയല്ലാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായാൽ അത് തിരിച്ചു കിട്ടാൻ മാർഗം ഉണ്ട്. പക്ഷേ ഇതിന് ചില നിബന്ധനകളും നടപടിക്രമങ്ങളും ഉണ്ട്. അവയാണ് താഴെ പറയാൻ പോകുന്നത്.
മുൻപൊക്കെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ അത് പോയെന്ന് കരുതുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഉപഭോക്താക്കൾ ബാങ്കുകൾ വിശ്വസിച്ചാണ് പണം നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നിക്ഷേപങ്ങൾക്ക് ബാങ്കിനും ഉത്തരവാദിത്വം ഉണ്ട്. ആരുടെയെങ്കിലും അറിവില്ലാതെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ 10 ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ട തുക തിരികെ നൽകണം എന്നാണ് ആർ ബി ഐ യുടെ പുതിയ ഉത്തരവ്.
എല്ലാ ബാങ്കുകളും ഉപയോക്താക്കളുടെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പു തരുന്നുണ്ട്. നഷ്ടപ്പെട്ട തുക ഈ ഫണ്ടിൽ നിന്നാണ് തിരികെ ലഭിക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ തട്ടിപ്പ് നടന്നത് മൂന്നു ദിവസത്തിനുള്ളിൽ ബാങ്കിനെ അറിയിച്ചാൽ മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. ബാങ്ക് ഈ വിവരം പരിശോധിച്ചശേഷം ഇൻഷുറൻസ് ദാതാക്കളെ അറിയിക്കും. മൂന്നു ദിവസത്തിനുള്ളിൽ ഒരു ഉപഭോക്താവ് ബാങ്കിനെ വിവരമറിയിക്കാൻ സാധിച്ചില്ലെങ്കിൽ ഇരുപത്തി അയ്യായിരം രൂപ വരെ നഷ്ടം സഹിക്കേണ്ടി വരുന്നതാണ്. അല്ലാത്തപക്ഷം 10 ദിവസത്തിനുള്ളിൽ മുഴുവൻ പണവും എക്കൗണ്ടിലേക്ക് തിരികെ എത്തുന്നത് ആണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഓഫറുകളും മറ്റും വ്യക്തമാക്കി കൊണ്ടുവരുന്ന എസ്എംഎസ് ലിങ്കുകൾ തുറക്കാതെ ഇരിക്കുകയാണ് ആദ്യം വേണ്ടത്. കാരണം ഇത്തരം ലിങ്കുകൾ വ്യാജ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇവിടെ നൽകുന്ന ഓരോ വിവരങ്ങളും ഹാക്കർമാർ ഹാക്ക് ചെയ്യുകയും ചെയ്യും.
ഇതോടെ അക്കൗണ്ട് കാലിയാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നിങ്ങൾ ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ കുക്കിസുകൾ എനേബിൾ ചെയ്യാൻ പറയാറുണ്ട്. പലരും അത് വായിച്ചു നോക്കാതെ തന്നെ അനുവദിക്കാറാണ് പതിവ്. എല്ലാ കുക്കിസുകളും അത്ര നല്ലതല്ലെന്ന് കാര്യം ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഉപയോഗിക്കാതിരിക്കുക. കാരണം ഏതൊരു ആപ്പ് ഉപയോഗിക്കുന്നതിനും ഫോണിലെ മുഴുവൻ പെർമിഷൻ ഉം ആവശ്യമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മൊബൈലിലൂടെ നിങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന കാര്യം എപ്പോഴും ഓർക്കുക. പ്രത്യേകിച്ച് ഒടിപി, പിൻ, സിവിവി, പാസ്സ്വേർഡ് തുടങ്ങിയ വിവരങ്ങൾ.
ഇത്തരം ചോദ്യങ്ങൾ ഉണ്ടായാൽ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാം. നിങ്ങൾ സ്ഥാപനത്തെ നേരിട്ട് ബന്ധപ്പെടുക. തട്ടിപ്പിനിരയായാൽ ഉടനെ അധികൃതരെ വിവരം അറിയിക്കുക. എക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുക. ഫോണിലും ഓൺലൈൻ ഇൻബോക്സുകളിലും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കുക.