നമ്മുടെ എല്ലാവരുടെയും മൊബൈൽ ഫോണുകളിലേക്ക് ദിനംപ്രതി നിരവധി കോളുകൾ എത്താറുണ്ട്. ഇവയിൽ പലതും അൻനോൺ നമ്പറുകളും ആകാം. ഇതിനെ കുറിച്ചുള്ള ഏറ്റവും പുതിയ ഒരു അറിയിപ്പാണ് ഇപ്പോൾ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൻറെ വിശദവിവരങ്ങൾ ഇവിടെ പരിശോധിക്കാം. നമ്മുടെ നാട്ടിൽ നിരവധി തട്ടിപ്പുകൾ ആണ് ദിനംപ്രതി നടക്കുന്നത്. സാങ്കേതികവിദ്യകൾ പുരോഗമിച്ചതോട് കൂടി ഓൺലൈനായി പണം തട്ടുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ സൈബർ സെല്ലിൽ നിന്നാണ് എന്ന് പറഞ്ഞ് കൊണ്ടാണ് പുതിയ തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. നിങ്ങളുടെ ഇൻറർനെറ്റ് ഉപയോഗത്തിൽ അസ്വാഭാവികത ഉണ്ടെന്നും, നിങ്ങൾ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും നിരീക്ഷിച്ചതിനെ തുടർന്നാണ് വിളിക്കുന്നത് എന്നാണ് ഇവർ ഫോൺ കോൾ ചെയ്തു ഉപഭോക്താക്കളോട് പറയുന്നത്. ഇത് വിശ്വസിക്കുന്ന ആളുകൾ ഇവരുടെ വിശദാംശങ്ങൾ നൽകുകയും, ഇതുവഴി തട്ടിപ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. ഇത്തരം കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കേരള പോലീസ് ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം കോളുകൾ വിശ്വസിക്കുകയോ, നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ ഇവർക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യാതിരിക്കുക.
ഇത്തരത്തിലുള്ള വ്യാജ കോളുകൾ വരുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പോലീസ് സ്റ്റേഷനിലോ, അല്ലെങ്കിൽ സൈബർ പോലീസ് ഓഫീസിലോ അറിയിക്കേണ്ടതാണ് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യാതൊരു തരത്തിലുള്ള പേഴ്സണൽ ഡാറ്റകളും, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും ഇവരുമായി ഷെയർ ചെയ്യാൻ പാടുള്ളതല്ല. സംശയം തോന്നുകയാണെങ്കിൽ ഓഫീസിലേക്ക് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് കോൾ ഡിസ്കണക്ട് ചെയ്യാൻ ശ്രദ്ധിക്കണം. വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി നിർമ്മിച്ചാണ് ഇത്തരത്തിലുള്ള കോളുകളും മെസ്സേജുകളും ഇവർ അയക്കുന്നത്. ഇത്തരത്തിലുള്ള കോളുകളും മെസ്സേജുകളും എല്ലാ ആളുകളും ശ്രദ്ധയോടുകൂടി മാത്രം നോക്കി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.